Thursday, June 20, 2019 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.43 AM

ഇടതുപക്ഷ ബദലാണ്‌ കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌ : പന്ന്യന്‍ രവീന്ദ്രന്‍

uploads/news/2019/04/301560/3.jpg

ഇരിങ്ങാലക്കുട : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍ വയ്‌ക്കുന്ന ബദല്‍നയങ്ങള്‍ തന്നെയാണ്‌ കേരളസര്‍ക്കാര്‍ ഇന്ന്‌ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്‌ സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍.
ഇന്ത്യ മഹാരാജ്യത്ത്‌ ബി.ജെ.പി തങ്ങളുടെ മുഖ്യ എതിരാളികളായി കാണുന്നത്‌ ഇടതുപക്ഷ പാര്‍ട്ടികളെയാന്നെന്നും,കോണ്‍ഗ്രസ്സ്‌ ബി.ജെ.പിയെ എതിരാളിയായി കണ്ടിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന്‌ വയനാട്ടിലെ ഇടതുപക്ഷ മുന്നണി സ്‌ഥാനാര്‍ഥിക്കെതിരെ മത്സരിക്കില്ലായിരുന്നുവെന്നും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്ത്‌ റാലിയോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു .പി.എ രാമാനന്ദന്‍ അധ്യക്ഷത വഹിച്ചു.
പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ, കെ.ശ്രീകുമാര്‍, കെ.വി പീതാംബരന്‍,പി.മണി,കെ.സി പ്രേമരാജന്‍, എന്‍.കെ ഉദയപ്രകാശ്‌, കെ.വി രാമകൃഷ്‌ണന്‍, കെ.എസ്‌ രാധാകൃഷ്‌ണന്‍, അനിത രാധാകൃഷ്‌ണന്‍, പി.എന്‍ ശങ്കര്‍,എ.വി വല്ലഭന്‍, സി.എസ്‌ സുധന്‍, സി.ഡി സജിത്ത്‌, കെ.കെ സുബ്രമണ്യന്‍, ഭരതന്‍ കണ്ടെങ്കാട്ടില്‍,കെ.സി ബിജു, വി.ആര്‍ രമേഷ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 14 Apr 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW