Tuesday, June 18, 2019 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.15 AM

തെരഞ്ഞെടുപ്പിന്‌ ശേഷം രാഷ്ര്‌ടീയ സമവാക്യങ്ങള്‍ മാറും:അന്‍വര്‍ റഷീദ്‌ അന്‍സാരി

uploads/news/2019/04/301391/e2.jpg

ആലുവ: തെരഞ്ഞെടുപ്പിന്‌ ശേഷം കേരളത്തിലെ രാഷ്ര്‌ടീയ സമവാക്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന്‌ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ അധ്യക്ഷന്‍ അന്‍വര്‍ റഷീദ്‌ അന്‍സാരി.
വര്‍ഷങ്ങളായി കേരളത്തെ അവഗണിക്കുന്ന കോണ്‍ഗ്രസിന്‌ മാതൃകയാണ്‌ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ ചാലക്കുടി മണ്ഡലം സ്‌ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്‌ണന്റെ ആലുവ നിയോജക മണ്ഡല പര്യടനം നെടുമ്പാശേരിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി കേന്ദ്രം നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
ബലഹീനരോടൊപ്പമാണ്‌ എന്നും എന്‍.ഡി.എ. കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത്‌ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നരേന്ദ്ര മോദിക്ക്‌ കഴിഞ്ഞു. രാജ്യം ഇതുവരെ കാണാത്ത വികസനത്തിന്റെ പാതയിലാണ്‌. ലോക രാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്‌ഛായ ഉയര്‍ത്താനും മോദി സര്‍ക്കാരിന്‌ സാധിച്ചുവെന്നും അന്‍സാരി പറഞ്ഞു.
നെടുമ്പാശ്ശേരി പറമ്പുശ്ശേരിയില്‍ നിന്നാരംഭിച്ച പര്യടനം ചെങ്ങമനാട്‌, ശ്രീമൂലനഗരം, കീഴ്‌മാട്‌, ചൂര്‍ണ്ണിക്കര, ആലുവ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ എഴുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം രാത്രി തേവയ്‌ക്കലില്‍ സമാപിച്ചു. ചാലക്കുടി മണ്ഡലത്തിലെ കറുകുറ്റി മുതല്‍ കൊരട്ടി വരെയാണ്‌ ഇന്ന്‌ പര്യടനം.

Ads by Google
Advertisement
Saturday 13 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW