Tuesday, June 11, 2019 Last Updated 19 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.14 AM

ഇലക്ര്‌ടിക്‌ പോസ്‌റ്റ് മാറ്റിയില്ല: കാനനിര്‍മ്മാണം പാതിവഴിയില്‍

തൃപ്പൂണിത്തുറ: വൈദുതി ബോര്‍ഡും പൊതുമരാമത്ത്‌ വകുപ്പും തമ്മില്‍ വൈദ്യുതി പോസ്‌റ്റ് മാറ്റിസ്‌ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദേശീയ പാതയിലെ കാന നിര്‍മ്മാണം തടസപ്പെട്ടു. പൂണിത്തുറ ഗാന്ധി സ്‌ക്വയറിലാണ്‌ കഴിഞ്ഞ ഒരു മാസത്തിലധികമായി കാന നിര്‍മ്മാണം തടസപ്പെട്ടത്‌. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ ഭാഗമായ റോഡാണിത്‌.
റോഡിന്റെ വശങ്ങളില്‍ മൂന്നടി വീതിയില്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത് കാന നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ഗാന്ധി സ്‌ക്വയറില്‍ കാനയുടെ നാടുഭാഗത്തായി പഴയ ഇരുമ്പ്‌ വൈദ്യുതി പോസ്‌റ്റ് തടസമായി വന്നു.
ഈ പോസ്‌റ്റ് മാറി സ്‌ഥാപിക്കുവാന്‍ പൊതു മരാമത്ത്‌ വകുപ്പ്‌ രേഖാമൂലം വൈദ്യുതി ബോര്‍ഡിന്‌ കത്തയച്ചു.
ഇത്‌ വരെയും പോസ്‌റ്റ് മാറ്റി സ്‌ഥാപിക്കുവാനുള്ള പ്രാഥമിക നടപടികള്‍ പോലും വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല.
വലിയ ഭാരവാഹനങ്ങളടക്കം നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ കാന നിര്‍മ്മാണം പൂര്‍ത്തിയാകാത്തത്‌ മൂലം കാല്‍നടയാത്രക്കാരും ചെറുവാഹനയാത്രക്കാരും ഭയതോടെയാണ്‌ യാത്ര ചെയ്യുന്നത്‌.

Ads by Google
Advertisement
Saturday 13 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW