Thursday, June 27, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.14 AM

ജനറല്‍ ആശുപത്രി ടോയ്‌ലറ്റുകള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ച്‌ തകര്‍ത്തു

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ടോയ്‌ലറ്റുകള്‍ അടിച്ചു തകര്‍ത്തു. കൃത്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പരാതി നല്‍കിയിട്ടും പോലീസ്‌ അന്വേഷണം കാര്യക്ഷമമായില്ലെന്നും ആക്ഷേപമുണ്ട്‌.
കഴിഞ്ഞ ഒമ്പതിനും ഇന്നലെയും രാവിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ എത്തിയ ജോലിക്കാരാണ്‌ ക്ലോസറ്റുകളും ഫ്‌ളഷ്‌ ടാങ്കുകളും അടിച്ച്‌ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്‌. പുതിയ ഒ.പി. ബ്ലോക്കിലെ പുരുഷന്‍മാരുടെ ടോയ്‌ലറ്റുകളാണ്‌ കേടുവരുത്തിയയ്‌. ഇന്നലെ ഫ്‌ളഷ്‌ ടാങ്കില്‍ നിന്നും ഒരാളുടെ എ.ടി.എം. കാര്‍ഡും മറ്റു തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചിട്ടുണ്ട്‌. ഇവ ആശുപത്രി അധികൃതര്‍ പോലീസിന്‌ കൈമാറി.
നിരവധി സ്‌ത്രീകളും കുട്ടികളും ചികിത്സ തേടിയെത്തുന്ന ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകാതെ സംരക്ഷിക്കണമെന്നാണ്‌ ആവശ്യം.
ആഴ്‌ചകള്‍ക്കു മുമ്പാണ്‌ ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന ആപേ ഓട്ടോറിക്ഷയുടെ ഡാഷ്‌ ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 23,000 രൂപ കവര്‍ന്നത്‌. കാഷ്വാലിറ്റിയിലേക്ക്‌ രോഗിയുമായി പോയി ഏതാനും സമയങ്ങള്‍ക്കകം മോഷ്‌ടാവ്‌ പണം കവര്‍ച്ച ചെയ്യുകയായിരുന്നു. സ്വകാര്യ മാര്‍ക്കറ്റിങ്‌ സ്‌ഥാപനത്തിലെ തൊഴിലാളിയുടെ പണമാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌.
മയക്കു മരുന്ന്‌, ലഹരി ഉപയോക്‌താക്കള്‍ക്കും മോഷ്‌ടാക്കള്‍ക്കും ആശുപത്രി വളപ്പില്‍ തമ്പടിക്കാന്‍ അവസരം നല്‍കുന്നതാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നത്‌.
സി.സി.ടി.വി. ക്യാമറകള്‍ കൂടുതലായി സ്‌ഥാപിക്കണമെന്നുള്ള ആവശ്യം ശക്‌തമാകുകയാണ്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉള്ളതു പോലെ പോലീസ്‌ സാന്നിദ്ധ്യവും അനിവാര്യമാണ്‌. രാത്രിയായാല്‍ എല്ലാ ഭാഗത്തേക്കും അധികൃതരുടെ ശ്രദ്ധ പതിയുന്നതിന്‌ സഹായകമാകുന്ന വിധത്തില്‍ ഹൈമാസ്‌റ്റ് ലൈറ്റ്‌ വേണമെന്ന ആവശ്യവും ശക്‌തമാണ്‌.

Ads by Google
Advertisement
Saturday 13 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW