Monday, May 20, 2019 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.27 AM

കല്യോട്ട്‌ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാഞ്ഞങ്ങാട്‌: കല്യോട്ട്‌ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൊസ്‌ദുര്‍ഗ്‌ ഒന്നാം ക്ലാസ്‌ മജിസ്‌്രേടട്ട്‌ കോടതി തള്ളി. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള 9 പ്രതികളാണ്‌ ജാമ്യഹര്‍ജി നല്‍കിയത്‌. ജാമ്യത്തിലിറങ്ങിയാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അതു കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട്‌ കോടതി പറഞ്ഞു.
കേസില്‍ മുഖ്യപ്രതി സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ.പീതാംബരന്‍ ഉള്‍പ്പെടെ 9 പേരാണ്‌ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്‌. സിപിഎം പ്രവര്‍ത്തകനായ സജി ജോര്‍ജ്‌, കെ.എം.സുരേഷ്‌, കെ.അനില്‍കുമാര്‍, കുണ്ടംകുഴിയിലെ അശ്വിന്‍, ശ്രീരാഗ്‌, കല്യോട്ടെ ഗിജിന്‍, മുരളി, ഇരിയ കണ്ണോത്തെ രഞ്‌ജിത്ത്‌ എന്നിവരാണ്‌ മറ്റു പ്രതികള്‍. ഫെബ്രുവരി 17നാണു കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്‌. ഉടന്‍ കുറ്റപത്രം നല്‍കാനാണ്‌ കേസന്വേഷിക്കുന്ന ്രൈകംബ്രാഞ്ചിന്റെ തീരുമാനം. ജാമ്യത്തിനു ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 12 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW