Sunday, June 09, 2019 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.26 AM

തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും: പന്ന്യന്‍ രവീന്ദ്രന്‍

uploads/news/2019/04/301170/e3.jpg

പെരുമ്പാവൂര്‍: ലോകസഭ തെരഞ്ഞെടുപ്പില്‍ 2004 ല്‍ കോണ്‍ഗ്രസിന്‌ കേരളത്തില്‍ സംഭവിച്ചത്‌ 2019ല്‍ ആവര്‍ത്തിക്കുമെന്ന്‌ സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇടത്‌ സ്‌ഥാനാര്‍ഥി ഇന്നസെന്റിന്റെ കഴിഞ്ഞ ദിവസം നടന്ന പൊതു പര്യടന പരിപാടിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004ല്‍ 20 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടി കൈപ്പത്തി ചിഹ്നത്തില്‍ ഒരു സീറ്റില്‍പോലും വിജയിച്ചില്ല.
യു.ഡി.എഫിന്‌ ഒരു സീറ്റ്‌ ലഭിച്ചത്‌ പൊന്നാനിയായിരുന്നു. അത്‌ ലീഗിനായിരുന്നു. കേരളത്തില്‍ ഇടുപക്ഷ തരംഗമാണെന്നും 20 സീറ്റില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. രാജേഷ്‌ കാവുങ്കല്‍ അധ്യക്ഷത വഹിച്ചു.

കെ.കെ. അഷറഫ്‌, സി.വി. ശശി, എന്‍.സി. മോഹനന്‍, കെ.പി. റെജിമോന്‍, ശാരദ മോഹന്‍, സിനിമാതാരങ്ങളായ ഗായത്രി, ഷിയാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 12 Apr 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW