Wednesday, June 19, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.26 AM

മലിന്യനീക്കത്തിന്‌ നടപടി ആവശ്യപ്പെട്ട്‌ സത്യാഗ്രഹം

uploads/news/2019/04/301169/e2.jpg

പിറവം: ആറ്റുതീരം റോഡിലെ മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരം ആവശ്യപ്പെട്ട്‌ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉണ്ണിവല്ലയില്‍ നിരാഹാരസമരം നടത്തി. വി.ജി.എന്‍. നമ്പൂതിരിപ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു.
പ്രദേശത്ത്‌ കുന്നുകൂടിയിരിക്കുന്ന പ്ലാസ്‌റ്റിക്‌ അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത നഗരസഭ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മാലിന്യം നീക്കം ചെയ്യുന്നത്‌ സംബന്ധിച്ച്‌ ആറ്റുതീരം റെസിഡന്‍സ്‌ അസോസിയേഷന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതോടെ പ്ലാസ്‌റ്റിക്‌ അടക്കം അടിഞ്ഞുകൂടിയ മലിന്യം മണ്ണ്‌ മാന്തി യന്ത്രം ഉപയോഗിച്ചു കോരിമാറ്റിയിരുന്നു.
ഇതു ബ്രഹ്‌മപുരം മാലിന്യ സംക്കരണ പ്ലാന്റിലോ, പിറവം നഗരസഭയുടെ കണ്ണീറ്റുമലയിലെ പ്ലാന്റിലോ എത്തിച്ചു സംസ്‌കരിക്കുമെന്നായിരുന്നു നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നത്‌.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ്‌ കൗണ്‍സിലര്‍ സമരം നടത്തിയത്‌.

Ads by Google
Advertisement
Friday 12 Apr 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW