Saturday, June 22, 2019 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 01.25 AM

കഞ്ചാവ്‌ ലഹരിയിലമര്‍ന്ന്‌ യുവത്വം

പോത്താനിക്കാട്‌: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ യുവാക്കളുടെ ഇടയില്‍ കഞ്ചാവ്‌ വിപണനവും ഉപയോഗവും വര്‍ദ്ധിക്കുന്നു. പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്‌ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂള്‍ കോളജ്‌ വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവാക്കളുടെ ഇടയില്‍ കഞ്ചാവ്‌ ഉപയോഗവും വിപണനവും നടക്കുന്നതായാണ്‌ വിവരം.
മേഖലയില്‍ വ്യാപകമായുള്ള ഇതര സംസ്‌ഥാന തൊഴിലാളികളാണ്‌ കൂടുതലായും കഞ്ചാവ്‌ എത്തിക്കുന്നത്‌. വിദ്യാര്‍ഥികള്‍ ബൈക്കുകളില്‍ ഹൈറേഞ്ച്‌ പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ്‌ എത്തിക്കുന്നതായും സൂചനയുണ്ട്‌. രാത്രി കാലങ്ങളില്‍ പല്ലാരിമംഗലം പഞ്ചായത്തിലെ കനാല്‍ ബണ്ടു റോഡുകളിലും മറ്റ്‌ ആളൊഴിഞ്ഞ കേന്ദ്രങ്ങളിലും ഇതര സംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലങ്ങളിലുമാണ്‌ വിപണനവും ഉപയോഗവും കൂടുതലായി നടക്കുന്നത്‌. പൈങ്ങോട്ടൂര്‍ തൃപ്പള്ളി കവലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും ചാത്തമറ്റത്തും പോത്താനിക്കാട്‌ വാക്കത്തിപ്പാറയിലും മദ്യവില്‍പന ശാലയ്‌ക്കു സമീപവും കഞ്ചാവ്‌ വില്‍പന നടക്കുന്നതായാണ്‌ വിവരം.
കഴിഞ്ഞ ദിവസം പൈങ്ങോട്ടൂര്‍ ടൗണിനു സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തു നിന്ന്‌ കഞ്ചാവ്‌ ഉപയോഗിക്കുന്നതിനിടയില്‍ യുവാക്കളെ പോലീസ്‌ പിടികൂടിയിരുന്നു. കഞ്ചാവ്‌ ഉപയോഗത്തെ കുറിച്ച്‌ പരാതി പറയുന്നവരെ വീടുകളിലെത്തി സംഘം ചേര്‍ന്ന്‌ ഭീഷണിപ്പെടുത്തുന്നതും പതിവാണ്‌.
പല്ലാരിമംഗലം മാവുടിയില്‍ ഇതര സംസ്‌ഥാന തൊഴിലാളികളുടെ താമസസ്‌ഥലത്ത്‌ പണം വച്ചുള്ള ചീട്ടുകളിയും വ്യാപകമാണ്‌. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച്‌ ലഹരി മൂത്ത ഇതര സംസ്‌ഥാന തൊഴിലാളികള്‍ അക്രമാസക്‌തരാവുന്നതും പതിവാണ്‌. പരിശോധനയില്‍ കുറഞ്ഞ അളവുകളില്‍ മാത്രം കഞ്ചാവ്‌ ലഭിക്കുന്നതിനാല്‍ ശക്‌തമായ നടപടി സ്വീകരിക്കുന്നതിന്‌ അധികൃതര്‍ക്ക്‌ ആവുന്നില്ല.

Ads by Google
Advertisement
Friday 12 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW