Tuesday, June 25, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

ചൂട്‌: ഏത്തവാഴകള്‍ കരിഞ്ഞുണങ്ങുന്നു കര്‍ഷകര്‍ ആശങ്കയില്‍

uploads/news/2019/04/300863/e2.jpg

പറവൂര്‍: വിഷുവിന്‌ വിളവെടുക്കുവാന്‍ പാകമായി വരുന്ന കുലച്ചുതൂങ്ങിയ ഏത്തവാഴകള്‍ കരിഞ്ഞുണങ്ങി.
പുത്തന്‍വേലിക്കര പഞ്ചായത്തിലെ ചെറുകടപ്പുറത്താണ്‌ കടുത്ത വേനല്‍ ചൂടിനെ അതിജീവിക്കാനാകാതെ ഏത്തവാഴകള്‍ ഉണങ്ങുന്നത്‌.
കര്‍ഷകര്‍ പാട്ടത്തിനെടുത്ത സ്‌ഥലത്ത്‌ നട്ടുനനച്ചു വളര്‍ത്തിയ വാഴകളാണ്‌ നിലംപൊത്താറായിട്ടുള്ളത്‌. വേണ്ടത്ര മുപ്പെത്താത്തതിനാല്‍ കുലകള്‍ വെട്ടിയെടുക്കുവാനും കഴിയാത്ത സാഹചര്യമാണ്‌.
ഇലകള്‍ ഉണങ്ങുവാന്‍ തുടങ്ങിയതോടെ വാഴ തടിയും വാടി തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന ഈപ്രതിഭാസത്തിന്‌ പരിഹാരം തേടി കൃഷിഭവന്‍ മുതല്‍ അങ്ങോട്ട്‌ കയറിയിറങ്ങിയെങ്കിലും എവിടെ നിന്നും ഫലപ്രദമായ പരിഹാര നിര്‍ദ്ദേശം ലഭ്യമായില്ലെന്ന്‌ കര്‍ഷകര്‍ പരാതി പറയുന്നു.
പുത്തന്‍വേലിക്കര വടക്കേടത്ത്‌ വി.സി.ഭാസ്‌കരനും അഞ്ചില്‍ വിത്സനും ചേര്‍ന്ന്‌ നാല്‌ ഏക്കര്‍ സ്‌ഥലം പാട്ടത്തിനെടുത്താണ്‌ കൃഷി തുടങ്ങിയത്‌.
കാര്‍ഷിക വികസന വായ്‌പയെടുത്തും മറ്റുമായി സ്വരൂപിച്ച അഞ്ചര ലക്ഷത്തോളം രൂപയാണ്‌ വാഴകൃഷിക്കായി ചിലവഴിച്ചത്‌.
ഏകദേശം രണ്ടായിരത്തോളം വാഴകള്‍ ഇതിനകം തന്നെ ഉണങ്ങി. ഇനി കടബാദ്ധ്യതകള്‍ തീര്‍ക്കുവാന്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലാണ്‌ വിത്സനും ഭാസ്‌കരനും.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW