Wednesday, June 19, 2019 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

ബസുകള്‍ റൂട്ട്‌ തെറ്റിച്ച്‌ സര്‍വീസ്‌ നടത്തുന്നു

uploads/news/2019/04/300862/e1.jpg

ആലുവ: ആലുവയില്‍ നിന്നും അങ്കമാലി, പറവൂര്‍ ഭാഗങ്ങളിലേക്ക്‌ പോകുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ റൂട്ട്‌ തെറ്റിച്ച്‌ സര്‍വീസ്‌ നടത്തി യാത്രക്കാരെ പെരുവഴിയിലാക്കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന്‌ ആരോപണം. നഗരത്തിലെ പ്രധാന സേ്‌റ്റാപ്പുകളായ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡ്‌, ബാങ്ക്‌ കവല, ബൈപ്പാസ്‌ സേ്‌റ്റാപ്പുകള്‍ ഒഴിവാക്കി മാര്‍ക്കറ്റ്‌ ഭാഗത്ത്‌ കാരോത്തുകുഴി കവല കഴിഞ്ഞുള്ള കപ്പേളക്ക്‌ സമീപത്ത്‌ നിന്നും ഇടത്തേക്ക്‌ തിരിഞ്ഞ്‌ ദേശീയപാതയിലേക്ക്‌ കടക്കുന്നതായാണ്‌ ആക്ഷേപം.
എറണാകുളത്ത്‌ നിന്നും വരുന്ന ബസുകള്‍ക്ക്‌ പുറമെ ആലുവ ഡിപ്പോയില്‍ നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസുകള്‍ വരെ ഇത്തരത്തില്‍ വഴി മാറ്റി സര്‍വീസ്‌ നടത്തുന്നുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരെ പെരുവഴിയിലാക്കിയും കോര്‍പ്പറേഷന്‌ സാമ്പത്തീക നഷ്‌ടം വരുത്തിയും ഒരു വിഭാഗം ജീവനക്കാരുടെ നടപടി കടുത്ത പ്രതിഷേധത്തിനാണ്‌ ഇടവരുത്തുന്നത്‌. തൃശൂര്‍ ഭാഗത്തേക്ക്‌ പോകുന്നതിന്‌ ഫാസ്‌റ്റ് ബസുകള്‍ കത്തുനില്‍ക്കുന്നവര്‍ പലപ്പോഴും വഞ്ചിതരാകാറുണ്ട്‌. എറണാകുളത്ത്‌ നിന്നും വരുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ബൈപ്പാസ്‌, ബാങ്ക്‌ കവല വഴിയാണ്‌ ആലുവ സ്‌റ്റാന്റിലേക്ക്‌ പോകുന്നത്‌. ഈ ബസുകള്‍ ശ്രദ്ധയില്‍പ്പെടുന്ന തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ്‌ തിരിച്ച്‌ വരുന്നതും കാത്തുനിന്നാല്‍ ഇളിഭ്യരാകുമെന്നതാണ്‌ അവസ്‌ഥ. മാര്‍ക്കറ്റ്‌ ഭാഗത്ത്‌ നിന്നും ബസുകള്‍ മേല്‍പ്പാലത്തിന്‌ അടിയിലൂടെ നേരിട്ട്‌ ദേശീയപാതയിലേക്ക്‌ പ്രവേശിക്കുകയാണ്‌.
തിരക്കേറിയ റോഡില്‍ നിന്നും എളുപ്പം ദേശീയപാതയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കെ.എസ്‌.ആര്‍.ടി.സിക്ക്‌ സമയലാഭവും സാമ്പത്തീക ലാഭവുമുണ്ട്‌. എന്നാല്‍ കെ.എസ്‌.ആര്‍.ടി.സി അധികൃതരുടെ അനുമതിയില്ലാതെ ജീവനക്കാര്‍ സ്വന്തം നിലയില്‍ വഴി മാറി ഓടുന്നതാണ്‌. കഴിഞ്ഞ മാര്‍ച്ച്‌ 19ന്‌ ഉച്ചയ്‌ക്ക് 2.45ന തൃശൂര്‍ ഭാഗത്തേക്ക്‌ പോയ ആര്‍.പി.സി 60 (പെരുമ്പാവൂര്‍ ഡിപ്പോ), മാര്‍ച്ച്‌ 30ന്‌ ഉച്ചയ്‌ക്ക് മൂന്നിന്‌ തൃശൂര്‍ ഭാഗത്തേക്ക്‌ പോയ ആര്‍.പി.സി 436 (ചാലക്കുടി ഡിപ്പോ) ബസുമെല്ലാം ഇത്തരത്തില്‍ വഴി മാറിയാണ്‌ പോയതെന്ന്‌ ആലുവയില്‍ നിന്നും ചാലക്കുടിയിലേക്കുള്ള ഒരു സ്‌ഥിരം യാത്രക്കാരി പറഞ്ഞു.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW