Tuesday, June 18, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

കനത്ത കാറ്റില്‍ ഓണക്കൂറില്‍ വ്യാപക കൃഷി നാശം

പാമ്പാക്കുട: വേനല്‍ മഴയ്‌ക്കൊപ്പം വീശിയടിച്ച കനത്ത കാറ്റില്‍ ഓണക്കൂറില്‍ വ്യാപക കൃഷി നാശം. ചൊവാഴ്‌ച വൈകിട്ട്‌ ഉണ്ടായ കാറ്റില്‍ ഊരനാട്ട്‌ ചിറ, വാക്കാനം പാടം എന്നിവിടങ്ങളിലെ നേന്ത്ര വാഴ കൃഷിക്കാണ്‌ നാശനഷ്‌ടം ഉണ്ടായത്‌.
വാക്കാനം പാടത്ത്‌ കുരിയില്‍ തങ്കച്ചന്റെ ഇരുനൂറ്റമ്പത്തോളം വാഴകളാണ്‌ കനത്ത കാറ്റില്‍ ഒടിഞ്ഞു വീണത്‌. ഊരനാട്ട്‌ ചിറ ഭാഗത്ത്‌ മോളയില്‍ പൗലോസിന്റെ നൂറ്റിയെഴുപത്തഞ്ചോളം നേന്ത്ര വാഴകളും കാറ്റില്‍ നിലംപൊത്തി.
കൂടാതെ തച്ചാമറ്റത്തില്‍ ഷാജി, തച്ചാമറ്റത്തില്‍ ബാബു എന്നിവരുടെ എഴുപത്തഞ്ചോളം വാഴകളും കാറ്റില്‍ നശിച്ചു. കുലച്ച നേന്ത്ര വാഴകളാണ്‌ ഒടിഞ്ഞു വീണതില്‍ ഭൂരിഭാഗവും.
കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ജിജി എലിസബത്ത്‌, കൃഷി ഓഫീസര്‍ വി.കെ. ചാക്കോച്ചന്‍, അസിസ്‌റ്റന്റ്‌ സന്തോഷ്‌ കുമാര്‍, പഞ്ചായത്ത്‌ മെമ്പര്‍ സി.ബി. രാജീവ്‌ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ നാശ നഷ്‌ടങ്ങള്‍ വിലയിരുത്തി.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW