Friday, June 14, 2019 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

തൃപ്പൂണിത്തുറക്ക്‌ വീണ്ടും അവഗണന

തൃപ്പൂണിത്തുറ: ഷൊര്‍ണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക്‌ തീവണ്ടി പാത നിര്‍മ്മിക്കുവാന്‍ 14 സ്വര്‍ണ്ണ നെറ്റിപ്പട്ടങ്ങള്‍ വിറ്റ്‌ പണം നല്‍കിയ ചരിത്രമുള്ള തൃപ്പൂണിത്തുറയോട്‌ വീണ്ടും റെയില്‍വേയുടെ അവഗണന. കഴിഞ്ഞ ദിവസം ആരംഭിച്ച പുനലൂര്‍, ചെങ്കോട്ട വഴിയുള്ള എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്‌ ട്രെയിനിനു്‌ തൃപ്പൂണിത്തുറയില്‍ സ്‌റ്റോപ്പനുവദിച്ചില്ല.
നൂറുകണക്കിന്‌ യാത്രക്കാര്‍ക്ക്‌ ഗുണം ചെയ്യുന്ന ഈ ട്രെയിനിന്‌ തൃപ്പൂണിത്തുറ യില്‍ സ്‌റ്റോപ്‌ വേണമെന്നാവശ്യപ്പെട്ട്‌ രാജനഗരി യൂണിയന്‍ ഓഫ്‌ റസിഡന്റ്‌സ് അസ്സോസ്സിയേഷന്‍ (ട്രുറ) അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നതാണ്‌. എറണാകുളം ജംഗഷനിലെ സ്‌റ്റോപ്പ്‌ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്‌ കേരള എക്‌സ്പ്രസ്സിനും, ശബരി എക്‌സ്പ്രസ്സിനും, ഒരു ഭാഗത്തേയ്‌ക്കു മാത്രം നിര്‍ത്തുന്ന ജയന്തി ജനതാ, മലബാര്‍ എക്‌സ്പ്രസ്‌ ട്രെയിനുകള്‍ക്കും ഇരുഭാഗത്തേയ്‌ക്കും സ്‌റ്റോപ്പനുവദിക്കണമെന്നും, ഗുരുവായൂര്‍ പാസഞ്ചര്‍ തൃപ്പൂണിത്തുറയില്‍ നിന്നാരംഭിക്കണമെന്നും ആവശ്യപ്പെട്ട്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം ഉള്‍പ്പടെയുള്ള മൂന്നു കേന്ദ്ര മന്ത്രിമാര്‍ക്കും രണ്ട്‌ എം.പി.മാര്‍ക്കും ട്രുറ നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നതാണ്‌. ഇതൊന്നും പരിഗണിച്ചില്ല.
വിവരാവകാശ നിയമമനുസരിച്ച്‌ കിട്ടിയ കണക്കനുസരിച്ച്‌ ഇരുവശത്തേയ്‌ക്കും കൂടി ആകെ 16 ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ ഡിസംബര്‍ 2018ല്‍ പ്രതിമാസം 1,01,55,222 രൂപാ( ഒരു കോടി ഒരു ലക്ഷത്തി അമ്പത്തയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ടു രൂപാ വരുമാനവും, 94675 യാത്രക്കാരുമുണ്ട്‌. എന്നാല്‍ എറണാകുളത്തു നിന്ന്‌ 9 സാ ദൂരം മാത്രമേയുള്ളു എന്ന ന്യായം പറഞ്ഞ്‌ തൃപ്പൂണിത്തുറ സേ്‌റ്റഷനെ തഴയുകയായിരുന്നു. എന്നാല്‍ കായംകുളം ജംഗഷനും ,മാവേലിക്കരയും തമ്മില്‍ കേവലം 7.6 സാ മാത്രമേ ദൂരമുള്ളു.
ഇരുവശത്തേക്കുമായി 34 ട്രെയിനുകള്‍ നിര്‍ത്തുന്ന മാവേലിക്കരയിലെ വരുമാനം കേവലം 67,76,494 രൂപയും , യാത്രക്കാരുടെ എണ്ണം 75,968 മാത്രമായിട്ടും, രണ്ടു സ്‌റ്റേഷനുകളും എന്‍.എസ്‌.ജി.5 കാറ്റഗറിയില്‍ പെടുന്നതായിട്ടും മാവേലിക്കരയില്‍ സ്‌റ്റോപ്പനുവദിച്ചു. റെയില്‍വേയുടെ ഏകപക്ഷീയമായ തീരുമാനം പുനപരിശോധിക്കണമെന്ന്‌ ട്രുറ ഭാരവാഹികളായ വി.പി.പ്രസാദും, വി.സി.ജയേന്ദ്രനും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW