Tuesday, June 25, 2019 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

'യു.ഡി.എഫ്‌. നേതൃത്വം ഉന്നയിക്കുന്നത്‌ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍'

അങ്കമാലി: പരസ്‌പര വിരുദ്ധവും അടിസ്‌ഥാനരഹിതവുമായ ആരോപണങ്ങളാണ്‌ യു.ഡി.എഫ്‌. നേതൃത്വവും യു.ഡി.എഫ്‌. എം.എല്‍.എമാരും ഉന്നയിക്കുന്നതെന്ന്‌ അങ്കമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഡി.എഫ്‌. നേതാക്കളും എം.എല്‍.എമാരും പറഞ്ഞു.
വികസന നേട്ടങ്ങള്‍ വിശദീകരിച്ച്‌ ഇന്നസെന്റ്‌ എം.പി. പുറത്തിറക്കിയ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ ചാലക്കുടിയില്‍ നടപ്പാക്കിയതും പുരോഗമിക്കുന്നതുമായ പദ്ധതികള്‍ സവിസ്‌തരം അക്കമിട്ട്‌ നിരത്തിയിട്ടുണ്ട്‌. ആ റിപ്പോര്‍ട്ടില്‍ വിട്ടുപോയ ചില വികസന പദ്ധതികള്‍ കൂടി ഇവിടെചേര്‍ക്കുന്നു. ഇന്നസെന്റ്‌ എം.പിയുടെ ശിപാര്‍ശപ്രകാരം സംസ്‌ഥാന ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വകുപ്പ്‌ അനുമതി നല്‍കി പൂര്‍ത്തിയാക്കിയ അന്നമനട പഞ്ചായത്തിലെ 1.54 കോടിരൂപയുടെ റോഡുകള്‍കൂടി ഇതോടൊപ്പമുണ്ടെന്നും എം.എല്‍.എമാര്‍ പറഞ്ഞു.

ഇന്നസെന്റ്‌ എം.പിയുടെ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ സമഗ്രമായി വിശദീകരിച്ചിട്ടുള്ള പദ്ധതികളില്‍ നിന്ന്‌ ഏതാനും ചിലതു മാത്രം അടര്‍ത്തി മാറ്റി തെറ്റിദ്ധാരണ സൃഷ്‌ടിക്കാനാണ്‌ യു.ഡി.എഫ്‌. നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. 800 കോടിരൂപയുടെ പദ്ധതികള്‍ അംഗീകരിക്കുന്നതായി യു.ഡി.എഫ്‌. നേതൃത്വം തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
പി.എം.ജി.എസ്‌.വൈ. പദ്ധതികള്‍, 5 മാമ്മോഗ്രാം യൂണിറ്റുകളും 2 ഡയാലിസിസ്‌ യൂണിറ്റുകളും ശ്രദ്ധ ആരോഗ്യ സുരക്ഷാപദ്ധതിയും ഉള്‍പ്പടെ ആരോഗ്യമേഖലയില്‍ നടത്തിയ ഇടപെടലുകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ചൊന്നും യു.ഡി.എഫ്‌. നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിക്കാത്തതിനാല്‍ അവയെല്ലാം അവര്‍കൂടി അംഗീകരിക്കുന്നതായി കണക്കാക്കുന്നു.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW