Tuesday, June 25, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 11 Apr 2019 01.55 AM

വികസന പദ്ധതികള്‍ നടപ്പാക്കാനായത്‌ ഇന്നസെന്റ്‌ അഴിമതിക്കാരനല്ലാത്തതുകൊണ്ട്‌ : മുകേഷ്‌

കൊരട്ടി: കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരായതുകൊണ്ടാണ്‌ ഇന്നസെന്റ്‌ മുന്‍കൈയെടുത്ത്‌ നടപ്പാക്കിയ വികസന പദ്ധതികള്‍ അവര്‍ക്ക്‌ വിശ്വസിക്കാനാവാത്തതെന്ന്‌ നിയമസഭാംഗവും സിനിമാതാരവുമായ മുകേഷ്‌. കൊരട്ടി ജങ്‌ഷനില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നസെന്റ്‌ അഴിമതിക്കാരനല്ലാത്തതുകൊണ്ടാണ്‌ ഇത്‌ സാധിച്ചത്‌. പതിനേഴു വര്‍ഷം സിനിമാതാരങ്ങളുടെ സംഘടനയുടെ അചഞ്ചലനായ പ്രസിഡന്റായിരുന്നു അദ്ദേഹം. എം.പി. ആയപ്പോള്‍ സ്‌ഥാനമൊഴിയുകയാണെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും സ്‌ഥാനമൊഴിയരുതെന്ന്‌ അദ്ദേഹത്തോട്‌ ഏറെ നിര്‍ബന്ധിച്ചു. അത്രയ്‌ക്കും വിശ്വസിക്കാവുന്ന ആളും യോഗ്യനും കാര്യപ്രാപ്‌തനുമാണ്‌ ഇന്നസെന്റ്‌.
കഴിഞ്ഞ മൂന്നുവര്‍ഷമായി തീര്‍ത്തും അഴിമതിരഹിതമായ ഭരണമാണ്‌ കേരളത്തില്‍ നടക്കുന്നത്‌. നിലപാടുകളും അച്ചടക്കവുമുള്ള പാര്‍ട്ടിയുടെ നേതൃത്വത്തിലാണ്‌ കേരളാ ഭരണം. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ വൈകാതെ തന്നെ ഒറ്റക്കെട്ടായി ഇരുപത്‌ സ്‌ഥാനാര്‍ഥികളേയും ഇടതുപക്ഷത്തിന്‌ പ്രഖ്യാപിക്കാനായത്‌. എന്നാല്‍ ഒരു അഭിപ്രായ സ്‌ഥിരതയും ഇല്ലാത്തവരാണ്‌ കോണ്‍ഗ്രസുകാരെന്ന്‌ അവരുടെ സ്‌ഥാനാര്‍ഥി നിര്‍ണയം തെളിയിച്ചു.
ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസുകാരനായ തന്റെ സഹപ്രവര്‍ത്തകന്‍ സലീംകുമാര്‍ പ്രളയസമയത്ത്‌ നാല്‍പ്പതോളം അയല്‍വാസികളുമായി വീട്ടില്‍ കുടുങ്ങിക്കിടന്നപ്പോള്‍ ഫോണ്‍ ചെയ്‌ത് അന്വേഷിക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ മെനക്കെട്ടില്ലെന്നും അവരെ രക്ഷിക്കാന്‍ വള്ളമയച്ചത്‌ സി.പി.എം. പ്രവര്‍ത്തകരായിരുന്നെന്നും മുകേഷ്‌ പറഞ്ഞു.
എല്‍.ഡി.എഫ്‌. നേതാക്കളായ യു.പി. ജോസഫ്‌, ബി.ഡി. ദേവസി എം.എല്‍.എ, കെ.ആര്‍. വിജയ, യൂജിന്‍ മോറേലി തുടങ്ങിയവരും പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 11 Apr 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW