Saturday, June 15, 2019 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.20 AM

വര്‍ഗീയ ശക്‌തികള്‍ക്കെതിരെ പോരാടാന്‍ ഇടത്‌ സ്‌ഥാനാര്‍ഥികളുടെ വിജയം അനിവാര്യം: രാമചന്ദ്രന്‍ കടന്നപ്പിള്ളി

uploads/news/2019/04/300703/e3.jpg

കോതമംഗലം: രാജ്യത്ത്‌ മത വര്‍ഗീയ വാദികളെ ഭരണത്തില്‍ നിന്ന്‌ തുടച്ച്‌ നീക്കി മതേതര മൂല്യം സംരക്ഷിക്കാന്‍ ഇടത്‌ പക്ഷ മുന്നണി സ്‌ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത്‌ ആവശ്യമായി മാറിയിരിക്കുകയാണെന്ന്‌ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി. ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലം എല്‍.ഡി.എഫ്‌.സ്‌ഥാനാര്‍ഥി ജോയിസ്‌ ജോര്‍ജിന്റെ കോതമംഗലം നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടത്തിന്റെ സമാപന സമ്മേളനം കോതമംഗലം അയ്യന്‍കാവില്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി.
മതാധിപത്യവും പണാധിപത്യവും തെരഞ്ഞെടുപ്പില്‍ പിടിമുറുക്കിയാല്‍ രാജ്യത്ത്‌ മതേതരത്വത്തിന്‌ ഭീഷണിയായി മാറുമെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഇടതുപക്ഷത്തിന്‌ വിജയിക്കാനുള്ള അനുകൂല സാഹചര്യമാണ്‌ ഉള്ളത്‌.വാര്‍ഡ്‌ കൗണ്‍സിലര്‍ പി. ആര്‍. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷനായി. ജോയിസ്‌ ജോര്‍ജ്‌, ആന്റണി ജോണ്‍ എം.എല്‍. എ., പി. എം. ഇസ്‌മയില്‍, ആര്‍. അനില്‍കുമാര്‍, എസ്‌. സതീഷ്‌, ഇ.കെ.ശിവന്‍,എം. കെ. രാമചന്ദ്രന്‍, സി. എസ്‌. നാരായണന്‍ നായര്‍,മനോജ്‌ ഗോപി,ഷാജി പീച്ചക്കര, ബാബു പോള്‍, ബേബി പൗലോസ്‌, എ. പി. മുഹമ്മദ്‌, കെ. യു. രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 10 Apr 2019 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW