Tuesday, June 25, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.20 AM

കാട്ടാനകള്‍ നാട്ടിലേക്ക്‌;മുന്നറിയിപ്പുമായി വനപാലകര്‍

uploads/news/2019/04/300702/e2.jpg

കുട്ടമ്പുഴ: ചൂട്‌ വര്‍ധിച്ചതോടെ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്കെത്തുന്നതിനാല്‍ മുന്നറിയിപ്പുമായി വനപാലകര്‍.
കുട്ടമ്പുഴ, ആനക്കയം, കൂവപ്പാറ, വടാട്ടുപാറ, ചക്കി മേട്‌, പൂയംകുട്ടി, കുറ്റാംപാറ മേഖലകളിലാണ്‌ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്‌. ഉള്‍ക്കാടുകളില്‍ ഉറവക്കുഴികള്‍ വറ്റിയതും തീറ്റ ഇല്ലാതായതുമാണ്‌ മൃഗങ്ങളെ നാട്ടോരങ്ങളിലേക്കടുപ്പിക്കുന്നത്‌.
വന വിഭവങ്ങള്‍ ശേഖരിക്കുന്ന ആദിവാസികളോട്‌ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ്‌ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കാട്ടുപാതയിലൂടെയുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ആദിവാസികള്‍ ഉള്‍ക്കാടുകളിലേക്ക്‌ നിത്യവും യാത്ര ചെയ്യുന്നത്‌ സാധാരണമാണ്‌.
കഴിഞ്ഞ ദിവസം കുട്ടമ്പുഴ പെരിയാര്‍ തീരത്തെത്തിയ കാട്ടാനകള്‍ മണിക്കൂറുകളോളം ചിലവിട്ടാണ്‌ മടങ്ങിയത്‌. കുട്ടമ്പുഴ-വടാട്ടുപാറ റോഡില്‍ ആനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്‌.
വനാതിര്‍ത്തികളിലെ ഫെന്‍സിന്‌ മറികടന്നാണ്‌ വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത്‌. മഴയെത്താതെ ഇവറ്റകള്‍ക്കിനി മടക്കമുണ്ടാകില്ലെന്ന സൂചനയാണ്‌ വനപാലകര്‍ നല്‍കുന്നത്‌.
അതുകൊണ്ട്‌ തന്നെ കാട്‌ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളടക്കമുള്ളവര്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി വനപാലകരുമായി സഹകരിക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 10 Apr 2019 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW