Thursday, June 13, 2019 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.20 AM

തീച്ചൂടില്‍ കുപ്പിവെള്ള വിതരണം; മൂടിക്കെട്ടാത്ത നിലയില്‍ പന്ത്രണ്ട്‌ വാഹനങ്ങള്‍ പിടികൂടി

uploads/news/2019/04/300701/e1.jpg

കാക്കനാട്‌: കത്തിയെരിയുന്ന വേനല്‍ച്ചൂടില്‍ തുറന്ന വാഹനങ്ങളില്‍ കുടിവെളള ബോട്ടിലുകള്‍ കൊണ്ടുപോയ മിനിലോറികളടക്കം പന്ത്രണ്ടു വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ്‌പി അധികൃതര്‍ പിടികൂടി.
നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന്‌ വാട്ടര്‍ബോട്ടിലുകളില്‍ രേഖപ്പെടുത്തിയാണ്‌ നിര്‍മ്മാതാക്കള്‍ കുപ്പിവെള്ളം വിറ്റഴിക്കുന്നത്‌. ഈ മുന്നറിയിപ്പ്‌ കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ തന്നെ ലംഘിച്ചു. വേനല്‍ ചൂട്‌ അസഹ്യമാവുന്ന നട്ടുച്ചക്ക്‌ പോലും തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്നത്‌ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ്‌.
പ്ലാസ്‌റ്റിക്‌ കുപ്പികളില്‍ നിറക്കുന്ന കുടിവെള്ളത്തില്‍ നേരിട്ട്‌ സൂര്യപ്രകാശം ഏല്‌പിക്കരുതെന്ന ചട്ടം പാലിക്കാതെയാണ്‌ നിര്‍മ്മാതാക്കള്‍ ഇവ വിതരണം ചെയ്യുന്നത്‌. പ്ലാസ്‌റ്റിക്കു ബോട്ടിലുകളില്‍ നിറച്ച്‌ചൂ വില്‌പനക്കെത്തിക്കുന്ന കുപ്പിവെളളത്തില്‍ പ്ലാസ്‌റ്റിക്കില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങള്‍ കലരു ഇത്തരത്തിലുള്ള ശുദ്ധജലം ഉപയോഗിക്കുന്നത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടംത്തില്‍ 138 ആ പ്രകാരം, തുറന്ന വാഹനങ്ങളില്‍ കയറ്റുന്ന സാധനങ്ങള്‍ ഷീറ്റ്‌ കൊണ്ട്‌ പൂര്‍ണ്ണമായും മൂടിക്കെട്ടിവേണം കൊണ്ടു പോകാനെന്ന ചട്ടം കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ നിസാരവല്‍ക്കരിക്കുന്നത്‌. ഇത്തരത്തിലല്ലാതെ കുടിവെളളം കൊണ്ടുപോയ 12 വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്‌. ഈ വാഹനങ്ങള്‍ നിയമാനുസൃതം മൂടിക്കെട്ടിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചു.
വരും ദിവസങ്ങളിലും മിന്നല്‍പരിശോധന ശക്‌തമായി തുടരുമെന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആര്‍.ടി.ഒ കെ. മനോജ്‌ കുമാര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 10 Apr 2019 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW