Wednesday, June 19, 2019 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.19 AM

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്ന സംഘം വിലസുന്നതായി പരാതി

വൈപ്പിന്‍:പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും വശത്താക്കിയും ചൂഷണം ചെയ്യുന്ന സംഘം എളങ്കുന്നപ്പുഴയിലെ തെക്കന്‍മാലിപ്പുറം മേഖലകളിലും വിലസുന്നതായി പരാതി.
കഞ്ചാവുമാഫിയകളുമായി ബന്ധപ്പെട്ടവരാണ്‌ ഇതിനു പിന്നിലെന്നാണ്‌ പറയപ്പെടുന്നത്‌. എടവനക്കാട്‌ പെണ്‍കുട്ടികളെ മയക്ക്‌മരുന്ന്‌ മാഫിയ കടത്തിക്കൊണ്ട്‌ പോയ സംഭവത്തെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഈ മേഖലയിലും പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്‌. തനിച്ചു പോകുന്ന പെണ്‍കുട്ടികളുടെ പിന്നാലെ കൂടുന്ന സംഘം.
ബീച്ചിലോ പാര്‍ക്കിലോ കണ്ടിട്ടുണ്ടെന്നും ഇക്കാര്യം വീട്ടില്‍ പറയുമെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തും. പറയാതിരിക്കണമെങ്കില്‍ തങ്ങള്‍ പറയുന്നിടത്ത്‌ വരണമെന്ന്‌ സംഘം ശഠിക്കും. ഇങ്ങിനെ ഭയപ്പെടുത്തിയാണ്‌ പെണ്‍കുട്ടിളെ വശത്താക്കുന്നതത്രേ. ഈ അടുത്ത കാലത്ത്‌ ഇതേ പോലെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മൂന്ന്‌ സംഭവങ്ങളിലും പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം 'നീ പോയി വീട്ടില്‍ പറയെടാ' എന്ന്‌ മറുപടി നല്‍കി സംഘത്തെ വിരട്ടുകയാണ്‌ ചെയ്‌തത്‌.
എന്നാല്‍ ഈ സംഘത്തിന്റെ വലയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തതയില്ല. കുടുങ്ങിയവര്‍ പുറത്ത്‌ പറയാത്തതാണ്‌ ഇതിനു കാരണമെന്നാണ്‌ പരാതി ഉന്നയിക്കുന്നവര്‍ നല്‍കുന്ന സൂചന.

Ads by Google
Advertisement
Wednesday 10 Apr 2019 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW