Wednesday, June 19, 2019 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.19 AM

ബയോഗ്യാസ്‌ ടാങ്കില്‍ വെള്ളം നിറഞ്ഞു: ദുര്‍ഗന്ധം സഹിക്കാനാവാതെ രോഗികള്‍

മട്ടാഞ്ചേരി: വേനല്‍ മഴ തിമിര്‍ത്ത്‌ പെയ്‌തതോടെ ദുരിതത്തിലായത്‌ നഗരസഭയുടെ കീഴിലുള്ള ഫോര്‍ട്ടുകൊച്ചി ആയുര്‍വേദ ആശുപത്രിയിലെ കിടപ്പു രോഗികള്‍.
കഴിഞ്ഞ രണ്ടു മാസങ്ങളായി തുറന്നിട്ടിരിക്കുന്ന ബയോഗ്യാസ്‌ ടാങ്കില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം ദുരിതത്തിലാണ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും ,ജീവനക്കാരും. .ഇതിനിടെയാണ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ ശക്‌തമായ മഴ പെയ്‌തത്‌.
ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബയോഗ്യാസ്‌ പ്ലാന്റ്‌ രണ്ടു മാസം മുന്‍പ്‌ ഭീമന്‍ ടാങ്കിലെ മാലിന്യം നീക്കുന്നതിനായി തുറന്നെങ്കിലും ഉദ്ദേശിച്ചതിലും കൂടുതല്‍ മാലിന്യം കണ്ടതിനാല്‍ പകുതി കോരി മാറ്റിയതിനു ശേഷം കരാറുകാരന്‍ മുങ്ങി.
ഇതോടെ ടാങ്കില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം ദുരിതത്തിലായിരുന്നു ആശുപത്രിയിലെ കിടപ്പു രോഗികള്‍. പിന്നീട്‌ മരപ്പൊടി, ബ്ലീച്ചിംഗ്‌ പൗഡര്‍ അടക്കമുള്ളവ ടാങ്കില്‍ നിക്ഷേപിച്ചാണ്‌ താല്‍ക്കാലിക പരിഹാരം കണ്ടതെങ്കിലും ടാങ്ക്‌ മൂടുന്നതിന്‌ നടപടികള്‍ ആയില്ല. ചൊവ്വാഴ്‌ച കനത്ത മഴ പെയ്‌തതോടെ മാലിന്യം ഇളകി കടുത്ത ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. കിടപ്പുരോഗികളില്‍ പലരും ദുര്‍ഗന്ധം സഹിക്കാനാകാതെ രാത്രി കഴിച്ചുകൂട്ടാന്‍ വീട്ടിലേക്ക്‌ പോയതായാണ്‌ വിവരം.

Ads by Google
Advertisement
Wednesday 10 Apr 2019 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW