Wednesday, June 19, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.51 AM

സിവില്‍സര്‍വീസ്‌ പരീക്ഷയില്‍ പത്തരമാറ്റ്‌ വിജയവുമായി ശ്രീലക്ഷ്‌മിയെത്തി.. കലക്‌ടറെ കാണാന്‍...

uploads/news/2019/04/300466/e2.jpg

കാക്കനാട്‌: സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ പത്തരമാറ്റ്‌ വിജയം കൈവരിച്ച ശ്രീലക്ഷ്‌മിറാമും കുടുംബാംഗങ്ങളും കലക്‌ടറെ കാണാനെത്തി. സിവില്‍ സര്‍വീസില്‍ ഇത്തവണ കേരളത്തിലെ ഒന്നാം റാങ്കുകാരിയാണ്‌ ദേശീയ തലത്തില്‍ ശ്രദ്ധേയ വിജയം നേടിയ കിഴക്കേ കടുങ്ങല്ലര്‍ തൈക്കാട്ടില്‍ ശ്രീലക്ഷ്‌മിറാം. 2014 മുതല്‍ തുടങ്ങിയ കഠിനാധ്വാനത്തിന്‌ വൈകിയാണെങ്കിലും ഫലം കണ്ടതില്‍ അഭിമാനമുണ്ടെന്ന്‌ ശ്രീലക്ഷ്‌മി റാം പറഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ്‌ ക ലക്‌ടര്‍ കെ.മുഹമ്മദ്‌. വൈ. സഫീറുള്ളയുമായി ഐ.എ.എസ്‌ വിജയകഥ പങ്കുവക്കാന്‍ ശ്രീലക്ഷ്‌മിറാം മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പമെത്തിയത്‌. ചെന്നൈ സെ്‌റ്റല്ലാമേരീസിലെ പഠനശേഷമാണ്‌ ഐ.എ.എസ്‌ നേടണമെന്ന മോഹം തനിക്കുണ്ടായതെന്ന്‌ ശ്രീലക്ഷ്‌മിപറഞ്ഞു.ആലുവ നിര്‍മ്മല സ്‌കൂള്‍, കളമശേരി രാജഗിരി എന്നിവിടങ്ങളിലായാണ്‌ കടുങ്ങല്ലൂരിന്റെ ശ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്‌.
ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര വിജയം നേടിയിട്ടുള്ള ശ്രീ ലക്ഷ്‌മിറാം കേരള കേഡറിലാണ്‌ ഐ.എ.എസ്‌ നേടിയത്‌.മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അടക്കം രാഷ്‌ടീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഐ.എ.എസ്‌ ഉദ്യോഗസ്‌ഥരും ശ്രീലക്ഷ്‌മിറാമിനെ നേരിട്ടും ഫോണിലൂടെയും അഭിനന്ദനം അറിയിച്ചിരുന്നു.

Ads by Google
Advertisement
Tuesday 09 Apr 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW