Saturday, June 22, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.51 AM

ബെന്നി ബെഹനാന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ കുഞ്ഞൂഞ്ഞെത്തി

uploads/news/2019/04/300465/e1.jpg

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടി മണ്ഡലത്തിലെ യു ഡി എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബെഹനാനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കൊല്ലത്ത്‌ നിന്നൊരു കുഞ്ഞൂഞ്ഞെത്തി. പഠിക്കുന്നത്‌ ഒന്നാം ക്ലാസില്‍ ആണെങ്കിലും തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍ തഴക്കവും പഴക്കവുമുള്ള പ്രവര്‍ത്തകരെ പോലും കടത്തിവെട്ടും ഈ കുഞ്ഞൂഞ്ഞ്‌. കൊല്ലത്ത്‌ ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ഹയാന്‍ എന്ന കുഞ്ഞൂഞ്ഞ്‌. ഉമ്മന്‍ചാണ്ടിയോടുള്ള കടുത്ത ആരാധന മൂലം പിതാവും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ശാസ്‌താംകോട്ട സുധീര്‍ ആണ്‌ മകന്‌ കുഞ്ഞൂഞ്ഞ്‌ എന്ന്‌ വിളിപ്പേരിട്ടത്‌. കുട്ടിയെ എഴുത്തിനിരുത്തിയതും ഉമ്മന്‍ചാണ്ടി ആയിരുന്നു.
ബെന്നി ബെഹനാന്റെ പ്രസംഗ ശൈലിയുടെ കടുത്ത ആരാധകനാണ്‌ കുഞ്ഞൂഞ്ഞ്‌. കൊല്ലം വഴി പോകുമ്പോഴെല്ലാം ബെന്നി ബെഹനാന്‍ കുഞ്ഞൂഞ്ഞിനെയും കുഞ്ഞൂഞ്ഞ്‌ ബെന്നി ബെഹനാനെയും കാണണം എന്നത്‌ നിര്‍ബന്ധമാണ്‌. ബെന്നി ബെഹനാന്‍ ആശുപത്രിയിലായ വിവരം അറിഞ്ഞ്‌ എറണാകുളത്തെത്തിയതാണ്‌ ഇവന്‍. പിന്നീട്‌ ബെന്നി അങ്കിളിനു വേണ്ടി പ്രവര്‍ത്തനത്തില്‍ സജീവമായി. ഇപ്പോള്‍ സ്‌ഥാനാര്‍ഥിക്കുവേണ്ടി അഭ്യര്‍ഥന അടുക്കി വയ്‌ക്കുന്നതും എഴുത്തുകള്‍ കവറിലാക്കുന്നതുമെല്ലാം കുഞ്ഞൂഞ്ഞാണ്‌. പോസ്‌റ്റര്‍ അടിക്കാന്‍ സ്‌ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ സെലക്‌ട് ചെയ്യുന്നത്‌ വരെയുള്ള ഉത്തരവാദിത്വം കുഞ്ഞൂഞ്ഞ്‌ സ്വയം ഏറ്റെടുത്തുകഴിഞ്ഞു. വരുംദിവസങ്ങളില്‍ ബെന്നി ബെഹനാനുവേണ്ടി വോട്ട്‌ തേടിയിറങ്ങും എന്ന വാശിയിലാണിവന്‍. ചൂടൊന്നും ഒരു പ്രശ്‌നമല്ല, ഞാന്‍ നാളെ മുതല്‍ ഇറങ്ങും, കുഞ്ഞൂഞ്ഞിന്റെ വാക്കുകള്‍. ബെന്നി ബെഹനാന്റെ ആരാധകന്‍ മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ കൂടിയാണ്‌ ഈ കുഞ്ഞൂഞ്ഞ്‌.
ജെ.കെ. സ്‌പോര്‍ട്ട്‌സ് വെയറിന്റെ പരസ്യ ചിത്രത്തിലും ഈ കൊച്ചു മിടുക്കന്‍ അഭിനയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 09 Apr 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW