Thursday, June 20, 2019 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

അഗ്നിശമന സേനാംഗം പ്ലസ്‌ ടു വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

പറവൂര്‍: ബ്ലോക്ക്‌ പഞ്ചായത്തംഗത്തിന്റെ മകനായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയെ അഗ്നിശമന സേനാംഗമായ സന്ദീപിന്റെ നേതൃത്വത്തില്‍ ഇഷ്‌ടിക തലയക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. പറവൂര്‍ ബ്ലോക്കിലെ സി.പി.എം അംഗം ഗീതാ സന്തോഷിന്റെ മകന്‍ അര്‍ജ്‌ജന്‍ (17) നെയാണ്‌ ഗുരുതരാവസ്‌ഥയില്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ പറവൂത്തറ കുരമാരമംഗലം ക്ഷേത്ര പരിസരത്തുവെച്ചാണ്‌ അക്രമണം. കൂട്ടുകാരനായ പറവൂത്തറ സ്വദേശി സജിലിന്റെകൂടെ അമ്മയെ കാത്ത്‌ ക്ഷേത്രാങ്കണത്തിലെ ആല്‍മരചുവട്ടില്‍ ഇരിക്കുമ്പോഴാണ്‌ സംഘമെത്തി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ്‌ പരാതി.
നാട്ടുകാര്‍ ചേര്‍ന്നാണ്‌ രണ്ടു പേരെയും വീട്ടിലെത്തിച്ചത്‌. രാവിലെ കഠിനമായ തലവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ട അര്‍ജുനെ ആദ്യം പറവൂര്‍ താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേയ്‌ക്കും മാറ്റി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിക്കുന്നത്‌ തടയാന്‍ ചെന്നവരെയും കൈകാര്യം ചെയ്‌തു. സന്ദീപ്‌ നിരവധി അടിപിടി കേസുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും രാഷ്‌ട്രീയ സ്വാദീനം ഉപയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവെന്ന്‌ പറയുന്നു.
ഉണ്ണി എന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുംബ യൂണിറ്റില്‍ മാപ്പു പറഞ്ഞ്‌ രക്ഷപ്പെട്ടു.
ഡ്യൂട്ടി സമയത്ത്‌ മദ്യപാനം അടക്കമുള്ള നിരവധി പരാതികള്‍ സന്ദീപിനെതിരേ സഹപ്രവര്‍ത്തകര്‍ തന്നെ മേലധികാരികള്‍ക്ക്‌ നിരവധി തവണ നല്‍കിയിട്ടുണ്ട്‌.
ഒരു വര്‍ഷം മുമ്പ്‌ പുതുവത്സരാഘോഷത്തിന്‌ പറവൂരിലെ എല്ലാ ബാറുകലില്‍ നിന്നും ജീവനക്കാരെ ഫോണിലൂടെ വിളിച്ച്‌ മദ്യം വാങ്ങിയതു സംബന്ധിച്ച്‌ അന്വേഷണം നേരിട്ടിരുന്നു. ഇതിനിടെ അര്‍ജുനും പ്ലസ്‌ ടു
വിദ്യാത്ഥികളായ രണ്ടു പേരും ചേര്‍ന്ന്‌ മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ സന്ദീപും സംഘത്തിലെ മൂന്നു പേരും പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW