Monday, June 17, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

ക്ഷേത്രത്തിലെത്തിയ എം.എല്‍.എക്ക്‌ നേരെ മദ്യപന്റെ കൈയേറ്റ ശ്രമം

തൃപ്പൂണിത്തുറ: ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എം.എല്‍.എക്ക്‌ നേരെ കൈയേറ്റ ശ്രമം.തൃപ്പൂണിത്തുറ ആദംപിള്ളിക്കാവ്‌ ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം.
രാവിലെ 11 മണിയോടെ ക്ഷേത്രം ഭാരവാഹികളുടെ ക്ഷണപ്രകാരം ക്ഷേത്രത്തിലെത്തി ഭാരവാഹികള്‍ നല്‍കിയ പായസം കുടിച്ച ശേഷം ഓഫീസില്‍ നിന്നും പുറത്തിറങ്ങി ഭക്‌തജനങ്ങളുമായി സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു സംഭവം.
പരിസരവാസിയായ സുരേഷ്‌ മദ്യപിച്ച നിലയില്‍ എത്തി എംഎല്‍എയോട്‌ സംസാരിച്ചു നിന്ന സ്‌ത്രീകളോട്‌ മോശമായി പെരുമാറി. മദ്യപിച്ച്‌ ക്ഷേത്ര മതില്‍ക്കകത്ത്‌ പ്രവേശിച്ച ഇയാളോട്‌ പുറത്തു പോകാന്‍ എം.എല്‍.എ ആവശ്യപ്പെട്ടതോടെ ഇയാള്‍ എം.എല്‍.എക്കു നേരെ ആക്രോശത്തോടെ കൈയ്യേറ്റത്തിനു മുതിരുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന സി.പി.എം ഏരിയ സെക്രട്ടറി പി. വാസുദേവന്‍, കൗണ്‍സിലര്‍ ജയ പരമേശ്വരന്‍ എന്നിവര്‍ ഇതിനെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്‌തതോടെ ഇവര്‍ക്കു നേരെയും കൈയേറ്റ ശ്രമുണ്ടായി. ഉടന്‍ തന്നെ ക്ഷേത്രം ഭാരവാഹികള്‍ ഇടപെട്ട്‌ ഇയാളെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട്‌ പി. വാസുദേവന്‍ ഹില്‍പാലസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW