Wednesday, June 19, 2019 Last Updated 31 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

റോഡ്‌ സഞ്ചാര യോഗ്യമാക്കാത്തതില്‍ അധികൃതരുടെ അനാസ്‌ഥയെന്ന്‌

പള്ളുരുത്തി: കുടിവെള്ള പൈപ്പ്‌ ഇടാന്‍ വെട്ടിപ്പൊളിച്ച റോഡ്‌ എട്ട്‌ മാസമായിട്ടും സഞ്ചാര യോഗ്യമാക്കാത്തതില്‍ അധികൃതരുടെ അനാസ്‌ഥയെന്ന്‌ ആക്ഷേപം. തകര്‍ന്ന റോഡിലൂടെയുള്ള വാഹനപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 10ലേറെ യാത്രക്കാര്‍ അപകടത്തിലാകുകയും ചെയ്‌തിട്ടുണ്ട്‌.
കഴിഞ്ഞ ആഗസ്‌റ്റ് മാസം തുടങ്ങിയ പൈപ്പ്‌ സ്‌ഥാപിക്കലാണ്‌ ഇഴഞ്ഞു നീങ്ങുന്നത്‌. ഇവിടെ രണ്ടു കിലോമീറ്ററോളം നീളത്തില്‍ റോഡിന്റെ ഒരു വശം വെട്ടി പൊളിച്ചിട്ടിരിക്കുകയാണ്‌. ഒരുവശത്ത്‌ കൂടി മാത്രമാണ്‌ നിലവില്‍ വാഹനങ്ങള്‍ ഗതാഗതം നടത്തുന്നത്‌. ഇതിനാല്‍ മുഴുവന്‍ സമയവും ഇവിടെ ഗതാഗതക്കുരുക്കിലാണ്‌. കഴിഞ്ഞ ആറു മാസമായി ഇവിടെ നടന്ന അപകടങ്ങള്‍ക്ക്‌ കണക്കില്ല. ജല അതോറിറ്റി പൈപ്പുകള്‍ സ്‌ഥാപിക്കാനായി വെട്ടിപ്പൊളിച്ചിട്ടിരുന്ന റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ കഴിഞ്ഞ ആഴ്‌ച്ച യുവാവ്‌ മരണപ്പെട്ടിരുന്നു,ഇടക്കൊച്ചി പാലം മുതല്‍ കുമ്പളം റോഡില്‍ നിന്നുള്ള പൊടിശല്യം മൂലം റോഡരികില്‍ താമസിക്കുന്നവരും ദുരിതത്തിലാണ്‌.
ബൈക്ക്‌ യാത്രികരാണ്‌ നിരന്തരം ഇവിടെ അപകടത്തില്‍ പെടുന്നത്‌. ഇതിനിടയിലാണ്‌ റോഡിലെ കുഴി ഒഴിവാക്കുന്നതിനായി ബൈക്ക്‌ വെട്ടിച്ചതിനെ തുടര്‍ന്നാണ്‌ ലോറി തട്ടി വിഷ്‌ണു എന്ന യുവാവിന്റെ ജീവനെടുത്തത്‌. ഇതോടെ റോഡ്‌ അടിയന്തിരമായി നന്നാക്കണമെന്ന ആവശ്യത്തിലാണ്‌ നാട്ടുകാരും യാത്രക്കാരും.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW