Tuesday, June 25, 2019 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

കസ്‌റ്റഡി മരണക്കേസ്‌: ഇതുവരെയും നീതി ലഭിച്ചില്ലെന്ന്‌ ശ്രീജിത്തിന്റെ അമ്മ

കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ മകന്‌ ഇതുവരെയും നീതി ലഭിച്ചില്ലെന്ന്‌ ശ്രീജിത്തിന്റെ അമ്മ ശ്യാമള. സംഭവം നടന്നു ഒരു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ്‌ പ്രതികളെ സംരക്ഷിക്കുന്നു.
മകനെ കാണാനായി കഴിഞ്ഞ വര്‍ഷം ഈ സമയം ഒരുപാട്‌ ഓടിയതായി ശ്യാമള കണ്ണീരോടെ ഓര്‍ക്കുന്നു. എന്നാല്‍ പോലീസുകാര്‍ കാണുവാന്‍ പോലും സമ്മതിച്ചില്ല. അവസാനമായി ഒരു തുള്ളി വെള്ളം പോലും കൊടുക്കാന്‍ സാധിച്ചില്ല.
കേസില്‍ കുറ്റപത്രം തെരഞ്ഞെടുപ്പിന്‌ ശേഷം സമര്‍പ്പിക്കുമെന്നാണ്‌ അന്വേഷണ സംഘം അറിയിച്ചിരിക്കുന്നതെന്ന്‌ ഭാര്യ അഖില പറഞ്ഞു. നൂറിലധികം സാക്ഷികള്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ട്‌. വളരെ വലിയ കുറ്റപത്രം ആണ്‌ തയാറാക്കിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഏറെ തയാറെടുപ്പുകള്‍ ആവശ്യം ആണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക്‌ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ്‌ അറിയിച്ചതായും അഖില പറഞ്ഞു.
തെരഞ്ഞെടുപ്പിന്‌ ശേഷവും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്നും അഖില പറഞ്ഞു. മകള്‍ ആരൃനന്ദ ഇപ്പോഴും അച്‌ഛനെ ചോദിക്കും. എന്ത്‌ മറുപടിയാണ്‌ നല്‍കുകയെന്നും അഖില കണ്ണീരോടെ ചോദിക്കുന്നു.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW