Tuesday, June 25, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

മധ്യവയസ്‌ക്കന്റെ കൊലപാതകം: ബംഗാള്‍ സ്വദേശി പിടിയില്‍

മട്ടാഞ്ചേരി: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ സ്വദേശി മണി(58)യെ കൊലപ്പെടുത്തിയ കേസില്‍ വെസ്‌റ്റ് ബംഗാള്‍ സ്വദേശി സാഹിന്‍ അക്‌തര്‍ മൊല്ല(34)യെ ഫോര്‍ട്ട്‌കൊച്ചി പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു.
ഫോര്‍ട്ട്‌കൊച്ചിയില്‍ ഒരു കരാറുകാരന്‍റെ കീഴില്‍ കരിങ്കല്‍ പണിക്കായി വന്ന വട്ടിയൂര്‍ക്കാവ്‌ കമലാക്ഷി ഭവനില്‍ തങ്കപ്പന്‍ മകന്‍ മണി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ വ്യാഴായ്‌ചയാണ്‌ മരിച്ചത്‌.
ഫോര്‍ട്ട്‌കൊച്ചി മാന്ത്ര ഭാഗത്ത്‌ മറ്റ്‌ തൊഴിലാളികളോടൊപ്പം വാടകയ്‌ക്ക് താമസിച്ച്‌ വന്ന മണിയെ കഴിഞ്ഞ മാസം പതിനെട്ടിന്‌ അവശനിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ്‌ കൂടെയുള്ളവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചത്‌. കരണ്ട്‌ അടിച്ച്‌ വീണതാണെന്നാണ്‌ ആശുപത്രിയില്‍ പറഞ്ഞിരുന്നത്‌.
മരണത്തിന്‌ ശേഷമുള്ള പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നട്ടെല്ലിന്‌ ഗുരുതര പരിക്കേറ്റതായി കണ്ടതിനെത്തുടര്‍ന്ന്‌ കൂടെ താമസിച്ചിരുന്നവരെ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ കൊലപാതക വിവരം പുറത്ത്‌ വരുന്നത്‌.
മണിയും മൊല്ലയും തമ്മില്‍ വാക്ക്‌ തര്‍ക്കമുണ്ടാകുകയും വീടിന്റെ കട്ടളയില്‍ തല വെച്ച്‌ കിടക്കുകയായിരുന്ന മണിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കഴുത്തിലും മറ്റ്‌ ഭാഗങ്ങളിലും ശക്‌തിയായി ചവിട്ടിയതിനെത്തുടര്‍ന്ന്‌ നട്ടെല്ലിന്‌ ഗുരുതര പരിക്കേറ്റു ശരീരം തളര്‍ന്ന്‌ പോകുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബി. പങ്കജാക്ഷന്‍ പറഞ്ഞു. എസ്‌.ഐ.എം. രാജേന്ദ്രന്‍,എ.എസ്‌.ഐ.സുകുമാരന്‍,സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ഗോഡ്വിന്‍,സുനില്‍ കുമാര്‍,ഉമേഷ്‌,ഉദയന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW