Tuesday, June 25, 2019 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

സുമനസുകളുടെ കനിവ്‌ തേടി ദാസന്‍

നെടുമ്പാശേരി: അപകടത്തില്‍ തലക്ക്‌ ഗുരുതര പരുക്കേറ്റ്‌ രണ്ട്‌ മാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഗൃഹനാഥന്‍ ചികിത്സക്ക്‌ വകയില്ലാതെ സുമനസുകളുടെ കനിവ്‌ തേടുന്നു. നെടുമ്പാശേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ അകപ്പറമ്പ്‌ ആറ്‌ സെന്റ്‌ കോളനിയിലെ മണപ്പുറം വീട്ടില്‍ ദാസനാണ്‌ (48) ചികിത്സ സഹായം തേടുന്നത്‌. കഴിഞ്ഞ ജനുവരി ഏഴിന്‌ വൈകിട്ട്‌ അകപ്പറമ്പ്‌ സ്‌കൂളിന്‌ സമീപമാണ്‌ ദാസനെ റോഡരികില്‍ തലതല്ലി ചോരവാര്‍ന്നൊഴുകി അവശനിലയില്‍ കണ്ടത്തെിയത്‌.
ആരും കാണാതെ മരണത്തെ മുഖാമുഖം കണ്ട്‌ റോഡില്‍ കിടന്ന ദാസനെ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞ്‌ അതുവഴി വന്ന ആരോ കണ്ടതോടെ അങ്കമാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന്‌ മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ദാസന്റെ ചികിത്സക്ക്‌ ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചു.
ജീവന്‍ രക്ഷിക്കാന്‍ തീവ്രശസ്‌ത്രക്രിയക്ക്‌ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്‌. എന്നാല്‍ തുടര്‍ ചികിത്സക്ക്‌ വകയില്ലാതെ നിര്‍ധന കുടുംബം വലയുകയാണ്‌. വൃദ്ധമാതാവും, ഭാര്യയും, വിദ്യാര്‍ഥികളായ രണ്ട്‌ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദാസന്‍. ബന്ധുക്കളും, നാട്ടുകാരും, സുഹൃത്തുക്കളുമടങ്ങുന്നവരുടെ സഹായത്താലാണ്‌ ഇതുവരെ ചികിത്സ നടത്തിയത്‌.
തുടര്‍ ചികിത്സക്ക്‌ ഭീമമായ തുകയാണ്‌ ആവശ്യമായി വന്നിരിക്കുന്നത്‌. എന്നാല്‍ യാതൊരു നിവൃത്തിയുമില്ല. അതോടെ ദാസന്റെ കുടുംബത്തെ സഹായിക്കാന്‍ വാര്‍ഡ്‌ മെംബര്‍ ആനികുഞ്ഞുമോന്റെ നേതൃത്വത്തില്‍ ദാസന്‍ ചികിത്സ സഹായ സമിതിക്ക്‌ രൂപം നല്‍കിയിരിക്കുകയാണ്‌. ദാസന്റെ ഭാര്യ സിന്ധുവിന്റെ പേരില്‍ ഫെഡറല്‍ബാങ്ക്‌ അത്താണി ശാഖയില്‍ 15790100075141 നമ്പറായി എസ്‌.ബി അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. ദ്ധക്ഷന്ഥ്യ ്യഗ്നനു്ര 0001579. ഫോണ്‍: 9562435069, 9846190963.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW