Thursday, June 27, 2019 Last Updated 20 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

ഹെല്‍മറ്റില്‍ ഒളിപ്പിച്ച്‌ ലഹരി കടത്ത്‌; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/04/300146/e3.jpg

തൃപ്പൂണിത്തുറ: ന്യൂ ജെന്‍ ബൈക്കില്‍ സഞ്ചരിച്ച്‌ ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ച്‌ ലഹരി മരുന്നുകള്‍ കടത്തിവന്ന യുവാവിനെ 20 എല്‍.എസ്‌.ഡി. ലഹരി സ്‌റ്റാമ്പുകളുമായി എക്‌സൈസ്‌ സംഘം അറസ്‌റ്റു ചെയ്‌തു.
ആലപ്പുഴ കാര്‍ത്തികപ്പള്ളി മുതുകുളം കൊല്ലശ്ശേരി അതുല്യാലയത്തില്‍ ആര്‍. അരുണി (21)നെയാണ്‌ ഇരുമ്പനത്ത്‌ വാഹന പരിശോധനയ്‌ക്കിടെ എക്‌സൈസ്‌ സംഘം പിടികൂടിയത്‌.
കോയമ്പത്തൂരില്‍ നിന്നുമാണ്‌ ഈ ലഹരിമരുന്ന്‌ ഇയാള്‍ കൊച്ചിയിലേയ്‌ക്ക് കൊണ്ടുവന്നത്‌. 350 മില്ലി ഗ്രാമുള്ള ഈ ലഹരി മരുന്നിനു 80,000 രൂപ വിലവരുമെന്നു എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. മുഹമ്മദ്‌ ഹാരിഷ്‌,
എറണാകുളം എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ആന്‍ഡ്‌ ഇവെസ്‌റ്റിഗേഷന്‍ ബ്യുറോ ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍. ദേവദാസ്‌ എന്നിവര്‍ അറസ്‌റ്റിന്‌ നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ അരുണിനെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW