Friday, June 14, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

നാട്ടുകാരുടെ വഴിമുട്ടിച്ച്‌ റോഡ്‌ കൈയേറ്റം; ആര്‍.ഡി.ഒ ഉത്തരവ്‌ നടപ്പാക്കിയില്ല

uploads/news/2019/04/300144/e1.jpg

വാഴക്കുളം: കല്ലൂര്‍ക്കാട്‌ മണലിപ്പീടികയില്‍ നാട്ടുകാരുടെ വഴിമുട്ടിച്ച്‌ റോഡ്‌ കൈയേറി മതില്‍ നിര്‍മ്മാണം. കൈയേറ്റം മൂലം കഷ്‌ടിച്ച്‌ ഓട്ടോറിക്ഷ കടന്നുപോകാനുള്ള വീതിയേ ഈ പഞ്ചായത്ത്‌ റോഡിന്‌ ഇപ്പോഴുള്ളൂ.
ഇതോടെ ഇതിനപ്പുറം താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക്‌ വലിയ വാഹനങ്ങളില്‍ വീട്ടുസാമഗ്രികള്‍ എത്തിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. ഇവരുടെ നിരവധി പരാതികള്‍ പ്രകാരം എല്‍.എസ്‌.ജി.ഡി.സെക്ഷന്‍ എന്‍ജിനിയര്‍, താലൂക്ക്‌ സര്‍വ്വെയര്‍ എന്നിവര്‍ റോഡ്‌ അളന്ന്‌ കൈയേറ്റം നടന്നതായി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
ഇതുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാന്‍ മുവാറ്റുപുഴ ആര്‍.ഡി.ഒ. പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.
ഇത്‌ നടപ്പാക്കാന്‍ കൂട്ടാക്കാതെ പഞ്ചായത്ത്‌ അധികൃതരും ചില രാഷ്ര്‌ടീയക്കാരും കൈയേറ്റക്കാരന്‌ ഒത്താശ ചെയ്യുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച്‌ ഇത്തവണ വോട്ട്‌ ബഹിഷ്‌കരിക്കുമെന്ന്‌ കാണിച്ച്‌ ഇവിടെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW