Friday, June 14, 2019 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

പേട്ടയിലെ പമ്പില്‍ പെട്രോളില്‍ മായം കലര്‍ന്നെന്ന്‌ സംശയം; പമ്പ്‌ അടപ്പിച്ചു

മരട്‌: പെട്രോള്‍ പമ്പില്‍ നിന്ന്‌ അടിച്ച പെട്രോളില്‍ മായം കലര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന്‌ മരട്‌ പൊലീസെത്തി പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌പിച്ചു.
പേട്ടയിലെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാവിലെയാണ്‌ ഇവിടെ നിന്നും വിതരണം ചെയ്‌ത പെട്രോളില്‍ മായം കലര്‍ന്നതായി പരാതിയുയര്‍ന്നത്‌.
മരട്‌ നഗരസഭാംഗവും മത്സ്യത്തൊഴിലാളിയുമായ വി.ജി. ഷിബു തന്റെ മത്സ്യബന്ധന വള്ളത്തിലെ എന്‍ജിനില്‍ ഒഴിക്കാന്‍ കുപ്പിയില്‍ വാങ്ങിയ പെട്രോളിലാണ്‌ നിറവ്യത്യാസം കണ്ടത്‌.
കുപ്പിയില്‍ വാങ്ങിയ പെട്രോളിന്‌ വെള്ള നിറമായിരുന്നു. പലരും വാങ്ങിയ പെട്രോളില്‍ നിറ വ്യത്യാസം കണ്ടതോടെ പമ്പില്‍ ബഹളമായി. മരട്‌ പൊലീസ്‌ സ്‌ഥലത്തെത്തി. കുപ്പി അനക്കാതെ വച്ചപ്പോള്‍ പെട്രോളിന്റെ നിറമുള്ളത്‌ അല്‍പം മാത്രം മുകളില്‍ തെളിഞ്ഞു.
ബാക്കിയുള്ള ദ്രാവകം വെള്ളം പോലെ അടിഞ്ഞു.ലീഗല്‍ മെട്രോളജി ഉദ്യോഗസ്‌ഥര്‍ എത്താതിരുന്നതിനാല്‍ ഇവിടെ നിന്നും ശേഖരിച്ച സാമ്പിള്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. പരിശോധിച്ച നടപടിയുണ്ടാകുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW