Sunday, July 28, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

ചിത്തിരകവലയില്‍ സിഗ്നല്‍ കണ്ണടച്ചിട്ട്‌ മൂന്നുവര്‍ഷം

വരാപ്പുഴ: കൂനമ്മാവ്‌ ചിത്തിരകവലയിലെ സിഗ്നല്‍ കണ്ണടച്ചിട്ട്‌ മൂന്നുവര്‍ഷം പിന്നിടുമ്പോഴും അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്‌. അഞ്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ കുട്ടികള്‍ ദിവസവും ബസ്‌ കാത്തുനില്‍ക്കുന്ന പ്രധാന കവലയിലെ സിഗ്നലാണ്‌ കേടായിട്ട്‌ മൂന്നുവര്‍ഷം പിന്നിടുന്നത്‌. പോലീസ്‌ സഹായത്താലാണ്‌ കുറുകെ കടന്നിരുന്നത്‌. പിന്നിട്‌ ഹോംഗാര്‍ഡിന്റെ സേവനം ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ലാത്ത അവസ്‌ഥയാണ്‌. വാഹനങ്ങളുടെ അമിതവേഗതയും ബസുകള്‍ ബസ്‌വേയിലൂടെ കയറാതെ പോകുന്നതും അപകടങ്ങള്‍ക്ക്‌ കാരണമാകുകയാണ്‌. സിഗ്നല്‍ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ പരാതി നല്‍കിയിട്ടും നടപടിയില്ല. റോഡിന്റെ ഒരുഭാഗത്ത്‌ അലക്ഷ്യമായി ഇട്ടിരിക്കുന്ന കേബിളും അപകടക്കെണിയാകുകയാണ്‌. കേബിളില്‍ തട്ടി കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരും വീഴുകയാണ്‌. ഇത്‌ നീക്കം ചെയ്യാന്‍ നടപടിയില്ല. സിഗ്നല്‍ പുനസ്‌ഥാപിക്കുന്നതിനും കേബിള്‍ നീക്കം ചെയ്യാനും, നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നു.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW