Friday, June 14, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.06 AM

ശ്രീജേഷ്‌ റോഡിലെ മാലിന്യം നീക്കാന്‍ ശ്രീജേഷ്‌ തന്നെ രംഗത്ത്‌

uploads/news/2019/04/300021/e3.jpg

കിഴക്കമ്പലം: ഒടുവില്‍ ഒളിമ്പ്യന്‍ ശ്രീജേഷിന്റെ പേരിലുള്ള റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സാക്ഷാല്‍ ഒളിമ്പ്യന്‍ ശ്രീജേഷ്‌ തന്നെ രംഗത്ത്‌. കിഴക്കമ്പലം മാര്‍ക്കറ്റ്‌ ജങ്‌ഷന്‍ മുതല്‍ അച്ചപ്പന്‍കവല വരെ നീളുന്ന ശ്രീജേഷ്‌ റോഡില്‍ മാലിന്യം തള്ളുന്നത്‌ പതിവായ സാഹചര്യത്തിലാണ്‌ ഇന്ത്യന്‍ ഹോക്കി താരം പത്മശ്രീ ശ്രീജേഷ്‌ രംഗത്തിറങ്ങിയത്‌.
ഹോക്കിയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലും വിദേശത്തുമായി പര്യടനം നടത്തുന്ന തനിക്ക്‌ നാട്ടിലെത്തിയാല്‍ ഇത്തരം കാഴ്‌ചകള്‍ അരോചകമാകുകയാണെന്ന്‌ ശ്രീജേഷ്‌ പറഞ്ഞു. ഓരോതവണ വീട്ടില്‍ വരുമ്പോഴും വീട്ടിലേക്കുള്ള വഴിയില്‍ മാലിന്യം കിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഈ വിവരം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ്‌ താന്‍ രംഗത്തിറങ്ങിയതെന്ന്‌ ശ്രീജേഷ്‌ പറഞ്ഞു.
റോഡിനു ഇരുവശത്തും കിടന്നിരുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ഉള്‍പ്പെടെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്‌തു. കുന്നത്തുനാട്‌ പഞ്ചായത്തംഗം എന്‍.വി. രാജപ്പന്‍, സേവന ഗ്രൂപ്പ്‌ എം.ഡി ബിജു ഫിലിപ്പോസ്‌ എന്നിവരുള്‍പ്പെടെ നിരവധിപേരാണ്‌ ശ്രീജേഷിനൊപ്പം മാലിന്യം നീക്കം ചെയ്യാന്‍ എത്തിയത്‌.
ശ്രീജേഷ്‌ റോഡില്‍ വിവിധതരത്തിലുള്ള മാലിന്യങ്ങളാണ്‌ ഓരോദിവസങ്ങളും സാമൂഹ്യവിരുദ്ധ സംഘം നിക്ഷേപിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ മാലിന്യം, കക്കൂസ്‌ മാലിന്യം, രാസമാലിന്യം തുടങ്ങിയവയാണ്‌ ഓരോദിവസങ്ങളിലായി ശ്രീജേഷ്‌ റോഡിലും സമീപത്തെ പാടശേഖരങ്ങളിലും തള്ളുന്നത്‌.
പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡായതിനാല്‍ സമീപത്തൊന്നും വീടുകളില്ല. ഇതുമുതലെടുത്താണ്‌ രാത്രികാലങ്ങളില്‍ വിവിധതരത്തിലുള്ള മാലിന്യങ്ങള്‍ പാടശേഖരത്തിലും റോഡിലുമായി തള്ളുന്നത്‌. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തിയെങ്കിലും പ്രതിഷേധങ്ങള്‍ അവസാനിച്ചതോടെ മാലിന്യം നിക്ഷേപിക്കലും തുടരുകയാണ്‌.
മാലിന്യം തള്ളുന്നതിനെതിരെ ബന്ധപ്പെട്ട പഞ്ചായത്ത്‌, പോലീസ്‌ അധികാരികള്‍ക്ക്‌ നിരവധി പരാതികളാണ്‌ നാട്ടുകാര്‍ സമര്‍പ്പിച്ചത്‌. എന്നാല്‍ പരാതിയെ തുടര്‍ന്നുള്ള നടപടികള്‍ പ്രഹസനമാകുകയാണെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌.
പ്രദേശത്ത്‌ വഴിവിളക്കുകള്‍ സ്‌ഥാപിക്കണെന്ന ഏറെ നാളത്തെ ആവശ്യവും ഫലം കണ്ടിട്ടില്ല. ഇതിനിടെ പോലീസ്‌ പെട്രോളിങ്‌ ശക്‌തമാക്കണെന്നുള്ള ആവശ്യവും അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Sunday 07 Apr 2019 03.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW