Tuesday, June 25, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.06 AM

അറവുമാലിന്യം തള്ളുന്നു മൂക്ക്‌ പൊത്തി പെരുമ്പാവൂര്‍

uploads/news/2019/04/300020/e2.jpg

പെരുമ്പാവൂര്‍: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറവ്‌ മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. മാലിന്യം തള്ളുന്നത്‌ ശക്‌തമായി വിലക്കിയ സ്‌ഥലങ്ങളിലാണ്‌ രാത്രിയുടെ മറവിലും പുലര്‍ച്ചയും വാഹനങ്ങളില്‍ എത്തിച്ച്‌ തള്ളുന്നത്‌. നഗരത്തിലും സമീപ പ്രദേശത്തെ പഞ്ചായത്തുകളിലും കശാപ്പ്‌ ചെയ്യുന്ന മൃഗങ്ങളുടെ ആന്തരീക അവയവങ്ങളാണ്‌ ചാക്കില്‍ കെട്ടി റോഡ്‌ വക്കിലും തോട്ടിലും പാടത്തും കൊണ്ടിടുന്നത്‌.
പാലക്കാട്ടുതാഴം, പുത്തന്‍പാലം, പഴയപാലം, പാത്തിപാലം തുടങ്ങിയ പാലങ്ങളുടെ സമീപങ്ങളില്‍ മാലിന്യം തള്ളുന്നത്‌ തുടരുകയാണ്‌. പ്രതിഷേധങ്ങള്‍ ശക്‌തമായിരുന്ന സമയത്ത്‌ ഇതിന്‌ അറുതിയുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും മാലിന്യ നിക്ഷേപിക്കുന്നത്‌ വര്‍ധിക്കുകയാണ്‌. പാലക്കാട്ടുതാഴത്ത്‌ കഴിഞ്ഞ ദിവസം കന്നുകാലികളുടെ ആന്തീകാവയവങ്ങള്‍ കൊണ്ടിട്ടിരിക്കുന്നത്‌ ചീഞ്ഞളിഞ്ഞ്‌ കിടക്കുകയാണ്‌.
വെള്ളമെഴുകുന്ന തോടിന്‌ സമീപത്താണ്‌ ഇത്‌ തള്ളിയിരിക്കുന്നത്‌. വേനലില്‍ വെള്ളം കിട്ടാക്കനിയായി മാറിയ പ്രദേശങ്ങളിലെ തോടുകളിലേക്ക്‌ മാലിന്യം തളളുന്നത്‌ കടുത്ത ദ്രോഹമാണെന്ന്‌ പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു.
തോടുകളിലേക്ക്‌ മാലിന്യമിട്ട്‌ അശുദ്ധമാക്കിയതിനാല്‍ വെള്ളമിപ്പോള്‍ ആരും ഉപയോഗിക്കാത്ത സ്‌ഥിതിയാണ്‌. കുടിക്കാനും കുളിക്കാനും കൃഷിക്കും ആശ്രയിച്ചിരുന്ന തോടുകളിലെ വെളളം പല മാറാ വ്യാധികളും പടര്‍ത്തുന്നതായി മാറി. അറവ്‌ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിക്കുന്നതിന്‌ സൗകര്യങ്ങളില്ലാത്തതാണ്‌ പാലങ്ങളിലും തോട്ടിലും റോഡിലും തളളുന്നത്‌.
പല സംഘകടനകളും ഇതിനെതിരെ രംഗത്തിറങ്ങി നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും സാമൂഹ്യദ്രോഹികള്‍ രംഗമൊഴിയാന്‍ തയ്യാറാകുന്നില്ലെന്നാണ്‌ ആക്ഷേപം. മാലിന്യം തളളുന്നത്‌ തടയാന്‍ നഗരസഭയുടെ കീഴിലുള്ള പാലങ്ങളുടെ വശങ്ങളില്‍ കമ്പി വലകള്‍ സ്‌ഥാപിക്കാന്‍ പദ്ധതിയുണ്ട്‌. ഇതിന്റെ ആദ്യപടിയായി വല്ലം പുത്തന്‍പാലത്തില്‍ കുറേ ഭാഗം വല കെട്ടി കഴിഞ്ഞു.
മറ്റ്‌ പാലങ്ങള്‍ കൂടി വല കെട്ടി സംരക്ഷിച്ചാല്‍ ഒരു പരിധിവരെ തടയാനാവും. രഹസ്യ കാമറകള്‍ സ്‌ഥാപിച്ച്‌ കുറ്റവാളികളെ പിടികൂടുന്നതുള്‍പ്പടെ ശക്‌തമായ നടപടികള്‍ ഇതിനെതിരെ സ്വീകരിക്കണമെന്നാണ്‌ സാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Sunday 07 Apr 2019 03.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW