Tuesday, June 25, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.06 AM

നിലമായിരുന്ന സ്‌ഥലത്ത്‌ ഭീമന്‍കുളം;കിണറുകള്‍ വറ്റിവരണ്ടു

uploads/news/2019/04/300019/e1.jpg

വാഴക്കുളം: കല്ലൂര്‍ക്കാട്‌ പഞ്ചായത്തിലെ പുളിയാനിക്കാട്‌ സ്വകാര്യ വ്യക്‌തി ഭീമന്‍ കുളം നിര്‍മിച്ചതിനെ തുടര്‍ന്ന്‌ നാല്‍പതോളം വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന അഞ്ചു കിണറുകള്‍ വറ്റിയെന്ന്‌ പരാതി.
വര്‍ഷങ്ങള്‍ മുന്‍പ്‌ നെല്‍കൃഷി ചെയ്‌തിരുന്ന സ്‌ഥലത്താണ്‌ കുളം നിര്‍മിച്ചതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. 8, 9 വാര്‍ഡുകളിലെ ജനങ്ങള്‍ തലച്ചുമടായി വെള്ളം കൊണ്ടു പോകുന്ന മേല്‍ഭാഗത്തുള്ള കിണറുകള്‍ ഇതോടെ വറ്റി.
ഈ കിണറുകളിലെ വെള്ളം കുളത്തിലേക്ക്‌ വലിഞ്ഞപ്പോള്‍ കുടങ്ങളുമായി എത്തിയ വീട്ടമ്മമാര്‍ക്ക്‌ സമീപത്തുള്ള പാറമടയില്‍ നിന്ന്‌ വെള്ളം ശേഖരിക്കേണ്ട ഗതിയായി.
ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീന സണ്ണി, അംഗങ്ങളായ ബിജി ജെന്റില്‍, ജെറീഷ്‌ ജോസ്‌ എന്നിവര്‍ സ്‌ഥലത്ത്‌ എത്തി.
മതിയായ നടപടികള്‍ സ്വീകരിക്കാമെന്ന ജനപ്രതിനിധികളുടെ ഉറപ്പിന്മേലാണ്‌ നാട്ടുകാര്‍ പിരിഞ്ഞു പോയത്‌. സ്വകാര്യ വ്യക്‌തി മുന്‍പ്‌ വാങ്ങിയ നാലേക്കറോളം സ്‌ഥലത്താണ്‌ ജെ.സി.ബി. ഉപയോഗിച്ച്‌ വന്‍തോതില്‍ മണ്ണുനീക്കി കുളം നിര്‍മിച്ചത്‌.

Ads by Google
Advertisement
Sunday 07 Apr 2019 03.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW