Thursday, June 20, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.05 AM

വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ വില്‍ക്കുന്നയാള്‍ പിടിയില്‍

ആലുവ: കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ വില്‍ക്കുന്നയാള്‍ പിടിയില്‍. കൊച്ചി വെണ്ടുരുത്തി നേവല്‍ബേസ്‌ തുണ്ടിപറമ്പില്‍ ഷാജഹാന്‍ തങ്കപ്പനെയാണ്‌ ആലുവ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സോജന്‍ സെബാസ്‌റ്റ്യന്‍ അറസ്‌റ്റ് ചെയ്‌തത്‌.
ഇയാളില്‍ നിന്ന്‌ 262 ഗ്രാം കഞ്ചാവ്‌ പിടികൂടി. എടത്തല എം.ഇ.എസ്‌ കോളജ്‌ പരിസരത്തുനിന്നാണ്‌ ഷാജഹാനെ പിടികൂടിയത്‌. സമാന കുറ്റം ചെയ്‌തതിന്‌ വിവിധ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. പരിശോധനയില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.എസ്‌.സുജിത്‌, പ്രിവന്റീവ്‌ ഓഫിസര്‍മാരായ വി.എം.ഹാരിസ്‌, സലിം യൂസഫ്‌,, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ സുനീഷ്‌ കുമാര്‍, ജോസ്‌ റൈബി, സിദ്ധാര്‍ഥ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 07 Apr 2019 03.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW