Tuesday, June 25, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.05 AM

കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ഒരേ നയം; മുഖ്യമന്ത്രി

കോതമംഗലം: കഴിഞ്ഞ പത്തു വര്‍ഷക്കാലം രാജ്യത്ത്‌ ഒരേ നയങ്ങളാണ്‌ കോണ്‍ഗ്രസ്‌ ബി.ജെ.പി. സര്‍ക്കാരുകള്‍ നടപ്പിലാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലം ഇടതു സ്‌ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി കോതമംഗലത്ത്‌ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവ ഉദാരികരണം സാധാരണക്കാര്‍ക്ക്‌ പ്രയോജനം ലഭിച്ചില്ല. ബി.ജെ.പി. നേതാക്കളില്‍ എറിയകൂറും കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുള്‍പ്പടെയുള്ളവരാണ്‌.
വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട്‌ എടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയില്ല. വര്‍ഗീയതയോട്‌ സമരസപ്പെടുകയാണവര്‍. ആരുടെ തട്ടകത്തില്‍ നിന്നാണ്‌ കോണ്‍ഗ്രസ്‌ കളിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട ശേഷം ബി.ജെ.പിയിലേക്ക്‌ എത്തുന്ന കോണ്‍ഗ്രസ്‌ എം.എല്‍.എമാരെയാണ്‌ ഗോവയിലും ത്രിപുരയിലും വടക്ക്‌ കിഴക്കന്‍ സംസ്‌ഥാനങ്ങളിലും കാണുന്നത്‌.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ട നടപടികള്‍ ഡല്‍ഹിയിലോ, ഉത്തര്‍പ്രദേശിലോ, ബീഹാറിലോ നടപ്പാക്കിയില്ല. ബി.എസ്‌.പിയും എസ്‌.പിയും കാണിച്ച രാഷ്‌ട്രീയ മര്യദ പോലും കോണ്‍ഗ്രസ്‌ കാണിച്ചില്ല. ബി.ജെ.പിയെ എതിര്‍ക്കുന്ന ശക്‌തികളെ ശിഥിലമാകാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ ദുരന്തം സംബന്ധിച്ച്‌ നിയമസഭയ്‌ക്കകത്തും പുറത്തും മറുപടി പറഞ്ഞു കഴിഞ്ഞതാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വിവാദം ഉയര്‍ത്തി കൊണ്ടുവരാനാണ്‌ ചിലരുടെ ശ്രമം. കേരളത്തെ പുനര്‍നിര്‍മിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം. മണി, ആര്‍.അനില്‍കുമാര്‍, സി.എന്‍. മോഹനന്‍, ഗോപി കോട്ടമുറിയ്‌ക്കല്‍, പി. രാജു, ആന്റണി ജോണ്‍ എം.എല്‍.എ., എസ്‌. സതിഷ്‌, പി.എം. ഇസ്‌മയില്‍, പി.എന്‍. ബാലകൃഷ്‌ണന്‍, സി.എസ്‌. നാരയണന്‍ നായര്‍, കെ.കെ. ദാനി,എം.കെ. രാമചന്ദ്രന്‍, ബാബു പോള്‍, മനോജ്‌ ഗോപി, എ.പി. മുഹമ്മദ്‌, ഷാജി പീച്ചക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 07 Apr 2019 03.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW