Wednesday, June 19, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.05 AM

തെരഞ്ഞെടുപ്പ്‌ ജോലിയില്‍ നിന്നു ഒഴിവാക്കാന്‍ പലവിധ നമ്പരുകളുമായി അപേക്ഷകര്‍

കാക്കനാട്‌: തെരഞ്ഞെടുപ്പ്‌ ജോലിയില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയുമായി അര്‍ഹരും അനര്‍ഹരും ജില്ലാ ഭരണകൂടത്തില്‍ തമ്പടിച്ചു തുടങ്ങി. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ഇത്തരക്കാരുടെ സാനിധ്യം കലക്രേ്‌ടറ്റ്‌ ഇടനാഴികളിലും തെരഞ്ഞെടുപ്പ്‌ വിഭാഗത്തിലും സജീവമാണ്‌.
മുലയൂട്ടുന്ന അമ്മമാര്‍, രോഗ ദുരിതം പേറുന്നവര്‍, കുഞ്ഞുങ്ങളെ തനിച്ചാക്കി തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ പോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ അര്‍ഹതയുള്ള അപേക്ഷകര്‍ക്കും പാരയാവുകയാണ്‌ ഒരു കൂട്ടം പേര്‍. തെരഞ്ഞെടുപ്പ്‌ ജോലികള്‍ നിര്‍വ്വഹിക്കാന്‍ യാതൊരു തടസവും ഇല്ലാത്ത ആരോഗദൃഢഗാത്രര്‍ പോലും മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റുകളുമായി തെരഞ്ഞെടുപ്പ്‌ ജോലിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്‌.
തെരഞ്ഞെടുപ്പ്‌ ജോലി ഒഴിവായിക്കിട്ടാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും കടുത്ത ഹൃദയാഘാതരോഗികളായി മാറിയിരിക്കുകയാണ്‌. പ്രഷര്‍, കൊളസ്‌ട്രോള്‍, ഷുഗര്‍, ഓര്‍മ്മക്കുറവ്‌, തുടങ്ങി അമിത വിയര്‍പ്പു പോലും രോഗമാക്കി മാറ്റിയവരും ഇവര്‍ക്കിടയില്‍ ഉണ്ട്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഒരു സര്‍ക്കാര്‍ ജീവനക്കാരി ഇലക്ഷന്‍ ഡ്യൂട്ടി ഒഴിവാക്കിക്കിട്ടാന്‍ കൊടുത്ത അപേക്ഷയില്‍ മുലകുടിക്കുന്ന ഇരട്ടക്കുട്ടികള്‍ ഉണ്ടെന്നാണ്‌ രേഖപ്പെടുത്തിയത്‌. അന്വേഷിച്ചപ്പോള്‍ പ്ലസ്‌ടുവിനും, ഒന്‍പതിലും പഠിക്കുന്ന കുട്ടികളുടെ അമ്മയാണ്‌ അപേക്ഷകയെന്ന്‌ അധികൃതര്‍ക്ക്‌ ബോധ്യപ്പെട്ടു. ഇത്തവണ നൂറ്‌ കണക്കിന്‌ അപേക്ഷകളാണ്‌ തെരഞ്ഞെടുപ്പ്‌ വിഭാഗത്തില്‍ ഡ്യൂട്ടി ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലഭിച്ചിട്ടുള്ളത്‌.
ഇവ സൂക്ഷ്‌മപരിശോധന നടത്തി അര്‍ഹതയുള്ളവരെ ഇലക്ഷന്‍ ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന നിലപാടാണ്‌ തെരഞ്ഞെടുപ്പ്‌ വിഭാഗം ഉദ്യോഗസ്‌ഥര്‍ക്കുള്ളത്‌. രാവിലെ മുതല്‍ ഇലക്ഷന്‍ വിഭാഗത്തിനു മുന്നില്‍ നിന്നും മാറാതെ നില്‍ക്കുന്നവരില്‍ ചിലര്‍ക്കായി ശിപാര്‍ശക്കാരും രംഗത്തുണ്ട്‌.

Ads by Google
Advertisement
Sunday 07 Apr 2019 03.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW