Wednesday, June 19, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 03.05 AM

കുടുംബ സംഗമങ്ങളില്‍ പങ്കെടുത്ത്‌ രമേശ്‌ ചെന്നിത്തല

പള്ളുരുത്തി: നവകേരളം നിര്‍മിക്കുമെന്ന്‌ പറഞ്ഞവര്‍ക്ക്‌ കേരളത്തില്‍ ഒരു വീട്‌ പോലും നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. പ്രളയാനന്തര വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള ജനതക്ക്‌ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളുരുത്തിയില്‍ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നാണ്‌ അമിക്യൂസ്‌ ക്യൂറി പറഞ്ഞിട്ടുളളതിനാല്‍ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം സൃഷ്‌ടിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
പ്രളയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്‌ഥാന സര്‍ക്കാരിനാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.
ഭരണനേട്ടങ്ങള്‍ ഒന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത മോദി സര്‍ക്കാര്‍ വര്‍ഗീയവും ജാതിയവുമായ വേര്‍തിരിവുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ രാജ്യത്ത്‌ നടത്തുന്നത്‌.
ഭൂരിപക്ഷ മേഖലയില്‍ നിന്നും ഒളിച്ചോടി കേരളത്തിലെ വയനാട്ടില്‍ മല്‍സരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും പരമാര്‍ശം കേരളത്തിലെയും വയനാട്ടിലെയും ജനങ്ങളെ അപമാനിക്കുന്നതാണെന്നെും രമേശ്‌ ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ 52 ശതമാനം ഹിന്ദു സമുദായത്തില്‍ പ്പെട്ടവരാണ്‌. അവിടെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും സൗഹാര്‍ദത്തോടെയാണ്‌ ജീവിക്കുന്നത്‌. വര്‍ഗീയ ചേരിതിരിവ്‌ നടത്തുന്ന ബിജെപിയെന്ന വൈറസിനെ തിരഞ്ഞെടുപ്പോടെ ജനങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. .കെ.വി.തോമസ്‌.എം.പി.മുഖ്യ പ്രഭാഷണം നടത്തി. പി.പി.ജെയ്‌ക്കബ്‌ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ.വിനോദ്‌, ഡൊമിനിക്‌ പ്രസന്റേഷന്‍, ടോണി ചമ്മണി, എം.എം.ഫ്രാന്‍സിസ്‌, പി.രാജേഷ്‌, ആര്‍. ത്യാഗരാജന്‍, തമ്പി സുബ്രഹ്‌മണ്യം, എന്‍.ആര്‍, ശ്രീകുമാര്‍, കെ.ആര്‍.പ്രേമകുമാര്‍, കെ.എം.റഹീം, ഷാജി കുറുപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കണ്ണമാലിയിലും തോപ്പുംപടിയിലും സംഘടിപ്പിച്ച കുടുംബ സംഗമംഗങ്ങളിലും രമേശ്‌ ചെന്നിത്തല പങ്കെടുത്തു. പി. എ. ബാബു, വി.ജെ. ഇന്നസെന്റ്‌ എന്നിവര്‍ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Sunday 07 Apr 2019 03.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW