Tuesday, June 25, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

ഗാതാഗതക്കുരുക്ക്‌: വീര്‍പ്പുമുട്ടി പുക്കാട്ടുപടി

uploads/news/2019/04/299736/e4.jpg

കിഴക്കമ്പലം: നഗര കവാടമായ പുക്കാട്ടുപടി ജങ്‌ഷനില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം വാഹനക്കുരുക്ക്‌ മുറുകുന്നു. പെരുമ്പാവൂര്‍, ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ജങ്‌ഷനില്‍ ഒരുമിച്ചെത്തിയാല്‍ തീര്‍ന്നു.
പിന്നെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്‌ രൂപപ്പെടും. ദിവസേന കൊച്ചി നഗരത്തിലേക്കും ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്കുമായി ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ ഇടതടവില്ലാതെ ഈ റോഡിലൂടെ സഞ്ചരിക്കുന്നത്‌.
ഇതിനിടയില്‍ ഊരക്കാട്ടിലെ പാറമട, ക്രഷര്‍ യൂണിറ്റുകള്‍ എന്നിവടങ്ങളില്‍ നിന്നും കരിങ്കല്‍ ഉല്‍പ്പന്നങ്ങളുമായെത്തുന്ന നൂറുകണക്കിന്‌ ടോറസുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കും.
ജങ്‌ഷനില്‍ പ്രധാന റോഡിനു സമാന്തരമായി ബൈപ്പാസ്‌ റോഡു നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഈ റോഡിലും തിരക്കൊഴിഞ്ഞിട്ട്‌ നേരമില്ല. ബൈപ്പാസ്‌ റോഡ്‌ ജങ്‌ഷനില്‍ ദിവസേന വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും പതിവാണ്‌. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ ജങ്‌ഷനിലെ ഈയവസ്‌ഥയെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുണ്ടെങ്കിലും പരിഹാരം ഉണ്ടാക്കാനുള്ള ശ്രമമില്ല.
റോഡിനു വീതിയില്ലാത്തതാണ്‌ ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. എന്നാല്‍ ഈയവസ്‌ഥയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ വ്യാപാരികളുടെ സഹകരണം ആവശ്യമാണ്‌. റോഡ്‌ വീതികൂട്ടുന്നതിനു ആവശ്യമായ സ്‌ഥലം വിട്ടുനല്‍കാന്‍ വ്യാപാരികള്‍ തയാറുമല്ല.
വ്യാപാരികളുടെ കൈവശത്തിലിരിക്കുന്ന പുറമ്പോക്കു സ്‌ഥലങ്ങള്‍ വിട്ടുതന്നാലും റോഡിന്റെ വീതി വര്‍ധിപ്പിക്കാനാകും. മാസങ്ങള്‍ക്കുമുമ്പ്‌ കിഴക്കമ്പലത്തെ ജനകീയ സംഘടന ട്വന്റി20 പുക്കാട്ടുപടി ജങ്‌ഷന്‍ വികസനത്തിനായി രംഗത്തുവന്നെങ്കിലും വ്യാപാരികള്‍ പ്രതിഷേധ സ്വരമുയര്‍ത്തിയതിനാല്‍ അവരും പിന്‍വാങ്ങുകയായിരുന്നു.
ജങ്‌ഷനില്‍ റോഡിനു വീതികൂടിയാല്‍ ഏറ്റവും അധികം പ്രയോജനം ലഭിക്കുന്നത്‌ വ്യാപാരികള്‍ക്കാണെങ്കിലും സ്‌ഥലംവിട്ടുനല്‍കാന്‍ അവര്‍ തയാറാകാത്തതാണ്‌ പുക്കാട്ടുപടി ജങ്‌ഷനില്‍ വാഹനക്കുരുക്കിന്‌ കാരണമാകുന്നത്‌. എന്നാല്‍ വ്യാപാരികളുടെ ഭീക്ഷണിയില്‍ ബന്ധപ്പെട്ട എം.എല്‍.എ, പഞ്ചായത്ത്‌ അധികൃതര്‍ ജങ്‌ഷന്‍ വികസനത്തിന്‌ മടിച്ചുനില്‍ക്കുകയാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW