Thursday, June 20, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

രണ്ടു വര്‍ഷത്തിനകം കൊച്ചി നിക്ഷേപം കാന്തം പോലെ ആകര്‍ഷിക്കുന്ന നഗരമാകും: തോമസ്‌ ഐസക്ക്‌

uploads/news/2019/04/299735/e3.jpg

കൊച്ചി: സംസ്‌ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കുന്ന അയ്യായിരം കോടി രൂപയുടെ പദ്ധതികളിലൂടെ അടുത്ത രണ്ട്‌ വര്‍ഷത്തിനകം കൊച്ചി നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കുന്ന ഗ്രോത്ത്‌ പോള്‍ ആയി മാറുമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌.
പി. രാജീവ്‌ എഴുതിയ എന്തുകൊണ്ട്‌ ഇടതുപക്ഷം എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
ജലഗതാഗതം, കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ്‌, തീരസംരക്ഷണം, ഫ്‌ലൈ ഓവറുകള്‍, പാലങ്ങള്‍, പെട്രോ കെമിക്കല്‍ പാര്‍ക്ക്‌, അതില്‍ നിര്‍മിക്കുന്ന ഫാര്‍മാ പാര്‍ക്ക്‌, ട്രാന്‍സ്‌മിഷന്‍ ലൈന്‍, സീപോര്‍ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ തുടങ്ങിയ പദ്ധതികള്‍ രണ്ടു വര്‍ഷം കൊണ്ട്‌ യാഥാര്‍ഥ്യമാകുന്നതോടെ കാന്തം വലിക്കുന്ന പോലെ കൊച്ചിയിലേക്ക്‌ നിക്ഷേപം ആകര്‍ഷിക്കപ്പെടുമെന്ന്‌ ഡോ. ഐസക്ക്‌ വ്യക്‌തമാക്കി.കൊച്ചി നഗരം നേരിടുന്ന ഗരുതരമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന്‌ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ഭാവനാപൂര്‍ണമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്‌.
കൊച്ചിയുടെ അടിസ്‌ഥാന സൗകര്യ വികസനത്തില്‍ കേന്ദ്ര പദ്ധതികള്‍ക്ക്‌ വളരെ പ്രധാനപ്പെട്ട പങ്ക്‌ വഹിക്കാനുണ്ടെന്നും പി. രാജീവിനെ പോലെ വിശാലമായ വികസന കാഴ്‌ചപ്പാടുള്ള ഒരാള്‍ എംപിയായി വന്നാല്‍ കേന്ദ്രഫണ്ടുകള്‍ ആവാഹിച്ചു കൊണ്ടുവന്ന്‌ കൊച്ചിയുടെ വികസന പദ്ധതികളില്‍ വിളക്കിച്ചേര്‍ക്കാനാകുമെന്നും ഡോ. ഐസക്ക്‌ ചൂണ്ടിക്കാട്ടി.
600 കോടി രൂപയുടെ മലയോര ഹൈവേ പത്ത്‌ മേഖലകള്‍ തിരിച്ച്‌ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. അടുത്ത വര്‍ഷം മലയോര ഹൈവേ പൂര്‍ത്തിയാക്കി ഉദ്‌ഘാടനം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ അതിവേഗത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്‌. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിര്‍മിക്കുന്ന അതിവേഗ റെയില്‍പാതയുടെ തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള 200 കിലോമീറ്ററിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌.
കേരളാ ബാങ്ക്‌ യാഥാര്‍ഥ്യമാകുന്നതോടെ ചെറുകിട വ്യവസായ മേഖലക്ക്‌ കൂടുതല്‍ ഊന്നല്‍ ലഭിക്കും. പുതിയ തലമുറയുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്‌ കഴിയുന്നില്ലെങ്കില്‍ ചരിത്രപരമായി നമ്മള്‍ അപ്രസക്‌തരായി മാറുമെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു.
എന്തുകൊണ്ട്‌ ഇടതുപക്ഷം എന്ന പുസ്‌തകത്തിന്റെ പ്രകാശനം തനൂജ ഭട്ടതിരിക്ക്‌ നല്‍കിയും കാഴ്‌ചവട്ടം എന്ന പുസ്‌തകത്തിന്റെ പുനപ്രകാശനം മൃദുല ഗോപിക്ക്‌ നല്‍കിയും ഡോ. തോമസ്‌ ഐസക്ക്‌ നിര്‍വഹിച്ചു. എ.വി അനില്‍കുമാര്‍, അഡ്വ. എം. അനില്‍കുമാര്‍, പ്ര?ഫ. മോനമ്മ കോക്കാട്ട്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW