Tuesday, June 18, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

ഇടതുപക്ഷം പിന്തുണ നല്‍കുന്ന മതേതര മുന്നണി അധികാരത്തിലെത്തും : എം.എ. ബേബി

uploads/news/2019/04/299734/e2.jpg

കാലടി : കേന്ദ്രത്തില്‍ ബി.ജെ.പി.ക്കും മോദിക്കും ഈ തെരഞ്ഞെടുപ്പില്‍ ല്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന്‌ സി.പിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി. ചാലക്കുടി പാര്‍ലമെന്റ്‌ മണ്ഡലം സ്‌ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം കാലടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത മാത്രമാണ്‌ ബി.ജെ.പി.യുടെ അജണ്ട. ഉത്തരപ്രദേശില്‍ മോഡി ചുരുങ്ങുന്ന കാഴ്‌ചയാണ്‌ നിലവില്‍ ഉള്ളത്‌. അവിടെ കോണ്‍ഗ്രസ്‌ ഒരു ഘടകമേയല്ല. കേരളത്തില്‍ 50 ശതമാനം വനിത പ്രാധാന്യമാക്കിയിട്ടുണ്ട്‌.
ഇടതുപക്ഷം പറയുന്ന കാര്യങ്ങള്‍ എന്നും പ്രാവര്‍ത്തിക്കമാക്കാറുണ്ട്‌.
കാരണം ജനങ്ങളോടാണ്‌ പ്രതിബന്ധത. ഇന്ത്യ വൈവിധ്യം നിറഞ്ഞ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന രാജ്യമാണ്‌. എന്നാല്‍ ക്രിസ്‌തുമസും ഓണവും വിഷുവും ദീപാവലിയും സമത്വസുന്ദരമായി തന്നെ ആഘോഷിക്കുന്നു. യോഗത്തില്‍ സി.ബി. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എ. ചാക്കോച്ചന്‍, സംസ്‌ഥാനകമ്മിറ്റിയംഗം. കെ. ചന്ദ്രന്‍പിള്ള, എം.പി. പത്രോസ്‌, അഡ്വ. കെ. തുളസി, കെ.കെ. ഷിബു, സി.കെ. ഉണ്ണികൃഷ്‌ണന്‍, എം.ടി. വര്‍ഗീസ്‌, പി.എന്‍. അനില്‍കുമാര്‍, എം.കെ. കുഞ്ചു, അഡ്വ. ജോസ്‌ തെറ്റയില്‍, മാത്യൂസ്‌ കോലഞ്ചേരി, പോള്‍ വര്‍ണ്മീസ്‌, പോള്‍സണ്‍ കുടിയിരിപ്പില്‍, ബെന്നി മൂഞ്ഞേലി, ജോര്‍ജ്‌ജ് പോരത്താന്‍, കെ.എം. ജോര്‍ജ്‌ജ്, അഗസ്‌റ്റിന്‍ കോലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW