Wednesday, June 19, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

ചൂര്‍ണിക്കര പഞ്ചായത്തിലെ കട്ടേപ്പാടത്ത്‌ വീണ്ടും മാലിന്യം നിറയുന്നു

uploads/news/2019/04/299733/e1.jpg

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ കട്ടേപ്പാടത്ത്‌ വീണ്ടും മാലിന്യം നിറയുന്നു. പാടശേഖരത്തിന്‌ നടുവിലൂടെ കടന്നുപോകുന്ന അശോകപുരം-പൈപ്‌ ലൈന്‍ റോഡും മാലിന്യ കേന്ദ്രമായി.
കുറച്ചുനാളുകളായി അത്‌ നിലച്ചിരുന്നെങ്കിലും വീണ്ടും പ്രശ്‌നം ആരംഭിച്ചിട്ടുണ്ട്‌. നീത്യേന ഇവിടെ മാലിന്യങ്ങള്‍ കൊണ്ടിടപ്പെടുന്നു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക്‌ പുറമേ മറ്റു സ്‌ഥലങ്ങളില്‍നിന്നുവരെ ഇവിടെ മാലിന്യമെത്തുന്നുണ്ട്‌. പാടശേഖരത്തിന്റെ പലഭാഗത്തും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്‌. പാടശേഖരത്തിന്‌ നടുവിലൂടെ പോകുന്ന റോഡിനോട്‌ ചേര്‍ന്നാണ്‌ കൂടുതലായും മാലിന്യം തള്ളപ്പെടുന്നത്‌. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നാണ്‌ മാലിന്യം ഇവിടെയിടുന്നത്‌. പെട്ടെന്ന്‌ മാലിന്യ ചാക്കുകള്‍ തള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനാല്‍ പലപ്പോഴും ഇവ റോഡില്‍തന്നെ പതിക്കുകയാണ്‌. നടുറോഡില്‍വരെ ഇത്തരം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. വാഹനങ്ങള്‍ കയറിയിറങ്ങുന്നതിനാല്‍ ചീഞ്ഞളിഞ്ഞു റോഡില്‍ പരക്കുന്ന സാഹചര്യമാണ്‌. ഇതിനുപുറമേ പാടശേഖരത്തിലെ തോടുകളും വെള്ളക്കുഴികളും മാലിന്യം നിറഞ്ഞിരിക്കുകയാണ്‌. റോഡരുകില്‍ മാലിന്യം കൂട്ടിയിട്ട്‌ കത്തിക്കുന്നുമുണ്ട്‌. ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ മാലിന്യം കൊണ്ടിടുന്നത്‌ പിടിക്കപ്പെടുന്നില്ല. നല്ല രീതിയില്‍ കൃഷി ചെയ്‌തിരുന്ന പാടശേഖരത്തില്‍ ഏതാനും വര്‍ഷങ്ങളായി ആരും കൃഷി ഇറക്കുന്നില്ല. പല ഭാഗവും നികത്തിപോയിരുന്നു. സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ രണ്ടാംഘട്ടം കടന്ന്‌ പോകേണ്ടത്‌ പാടശേഖരത്തിലൂടെയാണ്‌. അതിനാല്‍തന്നെ റോഡിനായി കുറ്റിയിട്ടതുമായി ബന്ധപ്പെട്ട്‌ പല സ്‌ഥലങ്ങളും മരവിപ്പിച്ചിട്ടുണ്ട്‌. ക്രയ വിക്രയം നടക്കാത്തതിനാല്‍ പാടശേഖരത്തിലേക്ക്‌ ആരും തിരിഞ്ഞ്‌ നോക്കാറുമില്ല. ഇതും മാലിന്യം തള്ളുന്നവര്‍ക്ക്‌ ഉപകാരമാവുകയാണ്‌.ഇതിനിടയില്‍ പ്രളയാനന്തരം കുറച്ചുഭാഗത്ത്‌ അടയാളം പ്രവര്‍ത്തകര്‍ കൃഷി ഇറക്കിയിരുന്നു. ആ സമയത്ത്‌ മാലിന്യ പ്രശ്‌നത്തിന്‌ കുറച്ച്‌ അറുതിവന്നിരുന്നതാണ്‌. ഗാര്‍ഹിക മാലിന്യങ്ങള്‍ മുതല്‍ ഇറച്ചിക്കടകള്‍, കോഴി ഫാമുകള്‍ തുടങ്ങിയ സ്‌ഥലങ്ങളിലെ മാലിന്യങ്ങളും ഇതിലുണ്ട്‌. മാലിന്യം നിറയുന്നത്‌ പ്രദേശത്ത്‌ ദുര്‍ഗന്ധത്തിനിടയാക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW