Wednesday, June 19, 2019 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

കഞ്ചാവുമായി മരടില്‍ രണ്ട്‌ യുവാക്കള്‍ പിടിയില്‍

മരട്‌: നഗരത്തില്‍ വില്‍പനയ്‌ക്കായി എത്തിച്ച രണ്ട്‌ കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ രണ്ട്‌ ന്യൂജെന്‍ യുവാക്കള്‍ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി.
കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ ശ്രീ എസ്‌ സുരേന്ദ്രന്‍ ഐ പി എസിന്റെ കണക്‌റ്റു കമ്മീഷണര്‍ വഴി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി ശ്രീജിത്ത്‌ (22), വടക്കേക്കാട്‌ സ്വദേശി ഷിബിന്‍(21) എന്നിവരെയാണ്‌ മരട്‌ സേ്‌റ്റഷന്‍ പരിധിയില്‍ നിന്നും സിറ്റി ഷാഡോ പോലീസ്‌ സംഘം പിടികൂടിയത്‌.
ഇവരില്‍ നിന്നും നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട രണ്ട്‌ കിലോയോളം കഞ്ചാവ്‌ പിടിച്ചെടുത്തതായി പോലീസ്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW