Tuesday, June 25, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

പെരിയാറില്‍ അടിഞ്ഞ മണല്‍ ലക്ഷ്യമിട്ട്‌ മണല്‍മാഫിയ സജീവം

വരാപ്പുഴ: പ്രളയത്തെത്തുടര്‍ന്ന്‌ പെരിയാറില്‍ അടിഞ്ഞുകൂടിയ മണല്‍ ലക്ഷ്യമിട്ട്‌ മണല്‍ മാഫിയ സജീവമായി.
ഉദ്യോഗസ്‌ഥര്‍ ഇലക്ഷന്‍ തിരക്കിലായതോടെ പെരിയാറില്‍ നിന്നുള്ള മണല്‍വാരല്‍ വര്‍ധിച്ചിരിക്കുകയാണ്‌. അന്യസംസ്‌ഥാന തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ടാണ്‌ മണല്‍വാരല്‍ സജീവമായി നടക്കുന്നത്‌.സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്ന മൂടിക്കെട്ടിയ വാഹനത്തിലാണ്‌ പലപ്പോഴും മണല്‍ക്കടത്ത്‌ നടക്കുന്നത്‌. ഇത്‌ ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. പെരിയാറിന്റെ കൈവഴിയില്‍ വരാപ്പുഴയില്‍ നിന്നും രാത്രി വന്‍തോതില്‍ മണല്‍ കടത്തിക്കൊണ്ടിരിക്കുകയാണ്‌.
ഒരുദിവസം നിരവധി ലോഡ്‌ മണല്‍ കൊണ്ടുപോകുന്നു. ലോക്കല്‍ പോലീസ്‌ ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കുന്നില്ല. ആരും പരാതിയും നല്‍കാന്‍ തയാറാകുന്നില്ല. അനധികൃതമായി മണല്‍വാരുന്നത്‌ പെരിയാര്‍ തീരം ഇടിയുന്നതിനു കാരണമാകുന്നു. മണല്‍വാരലിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW