Monday, June 17, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

അധ്യാപകര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത്‌ പ്രതിഷേധിച്ചു

പെരുമ്പാവൂര്‍: ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം ലക്ഷ്യമാക്കി തികച്ചും രാഷ്ര്‌ടീയ പ്രേരീതമായി തയ്യാറാക്കിയ ഖാദര്‍ കമ്മീഷന്‍ റീപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളി ഹയര്‍ സെക്കന്‍ഡറി വിഭാഗം തനതായി നിലനിര്‍ത്തി ശക്‌തിപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ എഫ്‌.എച്ച്‌.എസ്‌.റ്റി.എയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ അധ്യാപകര്‍ മനുഷ്യ ചങ്ങല തീര്‍ത്ത്‌ പ്രതിഷേധിച്ചു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ ഗുണനിലവാരത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ അനാകൃഷ്‌ടരാകുകയും ഇന്ന്‌ പത്താം ക്ലാസ്‌ വരെ നടത്തപ്പെടുന്ന സംരക്ഷണ യജ്‌ഞം ഭാവിയില്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലും നടത്തേണ്ടി വരുന്ന സാഹചര്യം വരുമെന്നും അസോസിയേഷന്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറയില്‍ നടത്താന്‍ പോകുന്ന പരിഷ്‌കാരങ്ങള്‍ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരോടോ അധ്യാപക സംഘടനകളോടെ കൂടിയാലോചിക്കാതെയാണെന്നും പ്രസ്‌തുത റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ ഈ മേഖലയില്‍ സിലബസ്‌ ലഘൂകരണം വഴി ദേശീയ തലങ്ങളില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ പിന്‍തള്ളപ്പെടും. ഇന്ന്‌ സി.ബി.ഐ.സി - ഐ.സി.എസ്‌.ഇ സ്‌ട്രീമില്‍ നിന്നും പൊതുവിദ്യാഭ്യാസ മേഖലയിയേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്വാകര്യ അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌ പിന്‍വലിയുന്ന സാഹചര്യമുണ്ടാകുമെന്നും അസോസിയേഷന്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാഭ്യാസ ഘടനയുടെ മാഗ്നാകാര്‍ട്ടയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരിക്കുന്ന പാറ്റേണ്‍ കണക്കിലെടുക്കുക പോലും ചെയ്യാത്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളികളയും വരെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരേയും അണിനിരത്തി സര്‍ക്കാര്‍ നീക്കം പ്രതിരോധിക്കുമെന്ന്‌ അസോസിഷേയന്‍ പറഞ്ഞു.
അധ്യപാക ചങ്ങല എഫ്‌.എച്ച്‌.എസ്‌.റ്റി.എ ജില്ലാ ട്രഷറര്‍ വി.എം ജയപ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സില്‍ അംഗങ്ങളായ എന്‍. ശ്രീലാല്‍, എമിന്‍ കെ. ജോണ്‍, സാജന്‍ ജോര്‍ജ്‌ തോമസ്‌, വിമല്‍ വിശ്വം എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW