Wednesday, June 19, 2019 Last Updated 19 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

ഹൈടെക്‌ ആകാനൊരുങ്ങി മണിയന്ത്രം എല്‍.പി. സ്‌കൂള്‍

വാഴക്കുളം: മണിയന്ത്രം ഗവ. എല്‍.പി. സ്‌കൂള്‍ ഹൈടെക്‌ ആകാന്‍ ഒരുങ്ങുന്നു.
1962 ല്‍ ആരംഭിച്ചതാണ്‌ മണിയന്ത്രം സ്‌കൂള്‍.
സംസ്‌ഥാന സര്‍ക്കാര്‍ ഒരു കോടി പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച 36 ലക്ഷം രൂപ ഉപയോഗിച്ച്‌ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു.
നിലവിലുള്ള ക്ലാസ്‌ മുറികള്‍ക്ക്‌ പുറമെ ആധുനിക രീതിയിലുള്ള ഓഫീസ്‌ റൂം, സെമിനാര്‍ ഹാള്‍ തുടങ്ങിയവയും ഇതോടെ സ്‌കൂളിനു സ്വന്തമാവും. ഐ.ടി. ഉപകരണങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ഗ്രാമീണ മേഖലയായ കല്ലൂര്‍ക്കാട്ടെ ആദ്യകാല വിദ്യാലയത്തെ മികച്ച നിലവാരത്തില്‍ എത്തിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഹെഡ്‌മിസ്‌ട്രസ്‌ വി.കെ. ഉഷാകുമാരി പറഞ്ഞു.
നിലവില്‍ നഴ്‌സറി മുതല്‍ നാലാം ക്ലാസ്‌ വരെയാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW