Tuesday, June 25, 2019 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.39 AM

റോഡരികില്‍ മലിന്യം തള്ളി; നടപടി എടുക്കാതെ നഗരസഭ

പിറവം: പിറവം ആറ്റുതീരം റോഡില്‍ കഴിഞ്ഞ രാത്രി വീണ്ടും കക്കൂസ്‌ മാലിന്യം തള്ളി. മുന്‍പ്‌ പലവട്ടം ഇതു സംബന്ധിച്ചു നാട്ടുകാര്‍ മുന്‍സിപ്പാലിറ്റിയിലും പോലീസിലും പരാതി നല്‍കിയിരുന്നു. പാഴൂര്‍ ആറ്റുതീരം പാര്‍ക്ക്‌, ബോട്ടുജെട്ടി ടൂറിസം പദ്ധതിയിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലാണ്‌ മലിന്യം തള്ളിയത്‌.
വിവിധയിടങ്ങളില്‍ നിന്നും ശേഖരിച്ച്‌ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന മലിന്യം രാത്രിയുടെ മറവില്‍ ഇവിടെ തള്ളുന്നത്‌ തുടര്‍ക്കഥയാവുകയാണ്‌. നഗരത്തിലെ പലയിടങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ദേവിപ്പടിയില്‍ നിന്നും ആറ്റുതീരത്തേക്ക്‌ തിരിയുന്ന ഭാഗത്ത്‌ ക്യാമറ സ്‌ഥാപിക്കാത്തതും പോലീസ്‌ പട്രോളിംഗ്‌ ശക്‌തമല്ലാത്തതുമാണ്‌ മലിന്യം സ്‌ഥിരമായി ഇവിടെ നിക്ഷേപിക്കാന്‍ കാരണമെന്ന്‌ റസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്ന്‌ പുറം തള്ളുന്ന പ്ലാസ്‌റ്റിക്‌ അടക്കമുള്ള മലിന്യങ്ങള്‍ വന്‍തോതില്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്‌.
ഇതിനു പുറമെയാണ്‌ കക്കൂസ്‌ മലിന്യവും തള്ളിയതെന്ന്‌് ആറ്റുതീരം റെസിഡന്‍സ്‌ ഭാരവാഹികളായ ഗോപന്‍ നമ്പൂതിരിപ്പാട്‌, എ.എസ്‌.ജോണ്‍ എന്നിവര്‍ പറഞ്ഞു.
നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.കെ. സഹദേവന്‍ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Saturday 06 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW