Wednesday, July 17, 2019 Last Updated 57 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 01.36 AM

സുധാകരന്‌ മൂന്ന്‌ അപരന്മാര്‍ ശ്രീമതിക്ക്‌ രണ്ട്‌

കണ്ണൂര്‍:കണ്ണൂരില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിക്ക്‌ പി.കെ. ശ്രീമതിക്ക്‌ ശ്രീമതി,കെ. ശ്രീമതി എന്നീ പേരുകളില്‍ അപര സ്‌ഥാനാര്‍ഥികള്‍. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.സുധാകരന്‌ രണ്ടു സുധാകരന്മാരും ഒരു പി.കെ. സുധാകരനും അപര സ്‌ഥാനാര്‍ഥികളായുണ്ട്‌. കണ്ണൂരില്‍ ഒരേ സ്‌ഥാനാര്‍ഥികള്‍തന്നെ ഇക്കുറിയും ഏറ്റുമുട്ടുന്നതിനാല്‍ അവര്‍ക്ക്‌ പഴയ അപരന്‍മാര്‍ തന്നെയാണുള്ളത്‌. 2014-ല്‍ കെ.സുധാകരന്റെ പേരില്‍ രണ്ട്‌ അപരന്‍മാര്‍ നിരന്നപ്പോള്‍ പി.കെ.ശ്രീമതിയുടെ പേരില്‍ ഒരാളാണ്‌ അവതരിച്ചത്‌. എല്‍.ഡി.എഫ്‌. രംഗത്തിറക്കിയ രണ്ട്‌ അപരന്‍മാരാണ്‌ അന്നു സുധാകരനെ വീഴ്‌ത്തിയതെന്ന്‌ വേണമെങ്കില്‍ പറയാം. കണക്കുകള്‍ നോക്കിയാല്‍ അത്‌ വ്യക്‌തമാകും.
2014ല്‍ കെ.സുധാകരന്‍ തോറ്റത്‌ 6556 വോട്ടിനാണ്‌. അതേസമയം അപരന്‍മാരായ കെ.സുധാകരന്‍ (കൊല്ലോന്‍ ഹൗസ്‌), കെ.സുധാകരന്‍ (ശ്രീശൈലം) എന്നിവര്‍ ചേര്‍ന്ന്‌ പിടിച്ചത്‌ 6985 വോട്ട്‌. പി.കെ.ശ്രീമതിയുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതലാണത്‌. എന്നാല്‍, പി.കെ.ശ്രീമതിയുടെ അപരയായി വന്ന ശ്രീമതി പുത്തലത്ത്‌ 1500 വോട്ടാണ്‌ നേടിയത്‌. മുഖ്യധാരാ പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ പേരുകള്‍ വോട്ടിങ്‌ യന്ത്രത്തില്‍ ആദ്യം വരുന്നത്‌ അപരഭീഷണിക്ക്‌ അല്‌പം ആശ്വാസമാകുന്നു. അല്ലെങ്കില്‍ അപരന്‍മാര്‍ കൂടുതല്‍ വോട്ട്‌ നേടുമായിരുന്നു.

Ads by Google
Advertisement
Friday 05 Apr 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW