Wednesday, July 17, 2019 Last Updated 40 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 01.36 AM

പത്ത്‌ കുട്ടികളുടെ മരണത്തിനിടയാക്കിയ പെരുമണ്‍ അപകടം:പ്രതിക്ക്‌ 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

തലശ്ശേരി: നാടിനെ കണ്ണീരിലാഴ്‌ത്തിയ പെരുമണ്ണ്‌ ദുരന്തത്തില്‍ പ്രതിക്ക്‌ 10 വര്‍ഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജ് പി.എന്‍ വിനോദാണ്‌ പ്രതിയായ മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം. അബ്‌ദുല്‍ കബീറിനെ(47)തിരേ ശിക്ഷ വിധിച്ചത്‌. ഓരോ കുട്ടിയുടെയും മരണത്തിന്‌ 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയുമാണ്‌. എന്നാല്‍ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികം കഠിനതടവ്‌ അനുഭവിക്കേണ്ടി വരും. പിഴയായി കിട്ടുന്ന തുക മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ നല്‍കണം. 2008ല്‍ ഡിസംബര്‍ നാലിനാണ്‌ ദുരന്തം. ക്ലാസ്‌ കഴിഞ്ഞു വീട്ടിലേക്ക്‌ പോവുകയായിരുന്ന കുട്ടികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. വരിവരിയായി റോഡരികിലൂടെ വീട്ടിലേക്ക്‌ നടന്നുപോകുന്ന കുട്ടികളെ പിറകുവശത്ത്‌ നിന്നു വന്ന ടെമ്പോ ട്രാക്‌സ്‌ ക്രൂയിസര്‍ വാഹനം ഇടിക്കുകയായിരുന്നു. ഒമ്പത്‌ കുട്ടികള്‍ സംഭവ ദിവസം മരിക്കുകയും അനുശ്രീ പിറ്റേന്നുമാണ്‌ മരിച്ചത്‌. വൈഷ്‌ണവ്‌(ഏഴ്‌), സഞ്‌ജന(അഞ്ച്‌), അഖിന(ഏഴ്‌), സോന (എട്ട്‌), റംഷാന(ഏഴ്‌), സാന്ദ്രസുരേന്ദ്രന്‍, കാവ്യ(എട്ട്‌), നന്ദന(ഏഴ്‌), മിഥുന(അഞ്ച്‌), അനുശ്രീ (8) എന്നിവരാണ്‌ മരിച്ചത്‌. കേസില്‍ 72 സാക്ഷികളാുണ്ടായത്‌. പ്രോസിക്യൂഷനു വേണ്ടി സി.കെ രാമചന്ദ്രന്‍ ഹാജരായി.
പത്ത്‌ കുട്ടികളുടെ മരണത്തിന്‌ കാരണക്കാരന്‍ എന്ന നിലയില്‍ പത്ത്‌ വര്‍ഷം വീതമാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌ .2008 ഡിസംബര്‍ നാലിനാണ്‌ ദുരന്തം നടന്നത്‌. പെരുമണ്ണ്‌ നാരായണ വിലാസം എല്‍ പി സ്‌ക്കൂളിലെ 10 കുട്ടികളാണ്‌ മരിച്ചിരുന്നത്‌. സ്‌ക്കൂള്‍ വിട്ട്‌ വീട്ടിലേക്ക്‌ നടന്നുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക്‌ ജീപ്പ്‌ ഇടിച്ചുകയറിയാണ്‌ അപകടം. അനുശ്രി, അഖിന, സാന്ദ്ര, മിഥുന, നന്ദന, സജ്‌ഞന, റംഷാന, കാവ്യ, സോന,വൈഷ്‌ണവ്‌ എന്നിവരാണ്‌ മരിച്ചത്‌.അപകടത്തിന്‌ കാരണായ ജീപ്പ്‌ ഓടിച്ചത്‌ മലപ്പുറം സ്വദേശിയായ അബ്‌ദുള്‍ കബീറായിരുന്നു. കബീറിനെതിരെ ഇരിക്കൂര്‍ പോലീസ്‌ മനപൂര്‍വ്വമല്ലാതെ നരഹത്യയ്‌ക്ക് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. കുട്ടികളുടെ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അഞ്ചുലക്ഷംരൂപ ധനസഹായം അനുവദിച്ചെങ്കിലും കേസ്‌ ഇഴഞ്ഞു നീങ്ങുകയായിരുന്നു.കേസ്‌ പെട്ടെന്ന്‌ തീര്‍പ്പാക്കി കുറ്റക്കാര്‍ക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പത്ത്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ വിധിയുണ്ടായിരിക്കുന്നത്‌. ഓരോലക്ഷം രൂപ വീതം മരിച്ച പത്ത്‌ കുട്ടികളുടെ കുടുംബത്തിനും നല്‍കണം. ശിക്ഷകളെല്ലാം ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്ത്‌ വര്‍ഷമാണ്‌ തടവ്‌ അനുഭവിക്കേണ്ടത്‌.

Ads by Google
Advertisement
Friday 05 Apr 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW