Wednesday, June 19, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 01.04 AM

വരണ്ടുണങ്ങി മുടക്കുഴ പഞ്ചായത്ത്‌; തിരിഞ്ഞ്‌ നോക്കാതെ അധികൃതര്‍

uploads/news/2019/04/299168/1.jpg

പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്തിലെ കുറ്റ്യേലി കനാലില്‍ വെള്ളം തുറന്ന്‌ വിടാത്തതുമൂലം പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും കിണറുകളും കുളങ്ങളും വരണ്ടുണങ്ങിയെന്ന്‌ ആക്ഷേപം.
പ്രദേശത്ത്‌ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. പുഞ്ചകൃഷി ചെയ്‌ത കര്‍ഷകരെയും പതിനായിരക്കണക്കിന്‌ ഏത്തവാഴ, ജാതി, കൊക്കോ എന്നിവ ചെയ്‌തവരും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ആഴ്‌ചയില്‍ രണ്ട്‌ ദിവസം കനാലില്‍ വെള്ളം തുറന്ന്‌ വിട്ടിരുന്നതാണെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കഠിന വേനലായിട്ടുപോലും മൂന്ന്‌ ആഴ്‌ചയായി വെള്ളം വിടുന്നില്ലെന്നാണ്‌ പ്രധാന പരാതി.
കനാലില്‍ വെള്ളം തുറന്നുവിട്ടാലെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളമുണ്ടാകു.
പൊരിയുന്ന വെയിലും അന്തരീക്ഷ ചൂടും വരള്‍ച്ചയും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്‌. മഴക്കാലം വരുന്നതുവരെ കനാലില്‍ എല്ലാ ദിവസവും വെള്ളം തുറന്നുവിട്ട്‌ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ പെരിയാര്‍വാലി അധികൃതരോട്‌ മുടക്കുഴ കൃഷിവികസന സമിതി അംഗം ടി.കെ. സണ്ണി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 04 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW